Latest News

പ്ളസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തി

പയ്യന്നൂര്‍: പ്ളസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തി. പ്രതി ഒളിവില്‍. പയ്യന്നൂര്‍ കൊഴമ്മലിലാണ് പ്ളസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ ആളില്ലാത്ത സമയത്ത് യുവാവ് മാനഭംഗപ്പെടുത്തിയത്. സംഭവത്തില്‍ ചീറ്റയിലെ വിനീഷിനെതിരെ പൊലീസ് കേസെടുത്തു. പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പത്തിന് വൈകിട്ട് വിദ്യാര്‍ഥിനി സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പീഡനത്തിനിരയായ വിദ്യാര്‍ഥിനി അധ്യാപകരോട് പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം ഇന്നലെ പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അതേ സമയം കേസ് ഒതുക്കിത്തീര്‍ക്കാന്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ശ്രമിച്ചതിനാലാണ് സംഭവം പുറത്തറിയാന്‍ വൈകിയതെന്ന് ആക്ഷേപമുണ്ട്.

ഭീഷണിമൂലമാണ് സംഭവം പൊലീസില്‍ അറിയിക്കാത്തതെന്നും പറയുന്നു. പ്രതിയുടെ മൊബൈല്‍ഫോണ്‍ സിഗ്നല്‍ പിന്തുടരുന്ന പൊലീസ് വിനീഷ് കരിവെള്ളൂരില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാകുമെന്ന് എസ്ഐ കെ. സനില്‍കുമാര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.