Latest News

പോപുലര്‍ഫ്രണ്ട് പൗരസംഗമം വെളളിയാഴ്ച

കാസര്‍കോട്: 'കേരളത്തെ വര്‍ഗീയവല്‍ക്കരിക്കരുത്' എന്ന മുദ്രാവാക്യവുമായി കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പോപുലര്‍ഫ്രണ്ട് വെളളിയാഴ്ച പൗരസംഗമം സംഘടിപ്പിക്കും.

യതീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിന് വര്‍ഗീയ നിറം നല്‍കി കേരളത്തില്‍ സാമുദായിക ധ്രൂവീകരണം നടത്താനുള്ള ചില തല്‍പര കക്ഷികളുടെ ഹീനശ്രമങ്ങളെ തുറന്ന് കാട്ടുകയും രാജ്യത്തിന്റെ ഐക്യത്തിലും ഭദ്രതയിലും താല്‍പര്യമുള്ള മനുഷ്യസ്‌നേഹികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വര്‍ഗീയ ധ്രുവീകരണത്തിനെതിരെ ജാഗ്രത കൈകൊള്ളുകയും ചെയ്യേണ്ടതുണ്ട്. 

ഈ പശ്ചാത്തലം മുന്‍നിര്‍ത്തി കാസര്‍കോട് ജില്ലാ പൗര സംഗമം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെളളിയാഴ്ച വൈകീട്ട് 4.30ന് നടക്കും. വിവിധ രാഷ്ട്രീയ-മത സംഘടനാ നേതാക്കള്‍ സംബന്ധിക്കും. 

ആലോചനാ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ലത്തീഫ് അധ്യക്ഷതവഹിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.