Latest News

താല്‍ക്കാലിക സുഖത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ പ്രകൃതിയുടെ ദുരന്തത്തിന് കാരണമാകുന്നു: കാന്തപുരം

കുമ്പള: പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും രാസവസ്തുക്കളടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും മനുഷ്യന്റെയും പ്രകൃതിയുടെയും നാശത്തിന് കാരണമാകുന്നതായി സമസ്ത സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. പുത്തിഗെ മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസിന്റെ സമാപന സനദ്ദാന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം

രുചിക്കൂട്ടുകളായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മായങ്ങള്‍ വയറും കരളും കരിക്കുന്നതോടപ്പം ക്യാന്‍സര്‍ എന്ന മാരഗ രോഗത്തിലേക്ക് മനുഷ്യനെ നയിക്കുകയാണ്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും ക്യാന്‍സര്‍ വ്യാപകമായതിന് പിന്നിലുണ്ടെന്നാണ് ആധുനിക വൈദ്യ ശാസ്ത്രം പറയുന്നത്.
മായവും വഞ്ചനയും നടത്തുന്നവര്‍ക്കെതിരെ നിയമം ശക്തമാകുന്നതോടപ്പം സമൂഹം ഇതിനെതിരെ ജാഗ്രത്താകണമെന്നും കാന്തപുരം ഉണര്‍ത്തി. സദ്യയില്‍ വിളമ്പുന്ന ഭക്ഷ്യ വിഭവങ്ങളില്‍ നമ്മുടെ ജീവിതത്തെ ബാധിക്കുന്ന വിഷമാലിന്യങ്ങള്‍ കട
ന്നിട്ടില്ലെന്നുറപ്പാക്കണം. സര്‍വ്വ മേഖലയിലേക്കും ധാര്‍മികമായൊരു തിരിച്ചു പോക്കാണ് ഇന്നാവശ്യം.
വിശ്വാസ രംഗത്തെ വിഷ ബീജങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും കാന്തപുരം ഉണര്‍ത്തി. പാരമ്പര്യത്തെ നിരാകരിച്ച്്് രംഗത്തു വന്ന പ്രസ്ഥാനങ്ങള്‍ വിശ്വാസ രംഗത്തെ വിഷമാലിന്യങ്ങളാണ്
മാലിക് ദീനാര്‍ തങ്ങള്‍ തുടങ്ങിയ ഇന്നാട്ടിലെ പൂര്‍വ്വികര്‍ കാണിച്ചു തന്ന് വിശ്വസ കര്‍മസരണിയാണ് ശരിയായ ഇസ്ലാം. അതിനെ തള്ളിപ്പറയുന്ന പുതിയ പ്രസ്ഥാനങ്ങള്‍ക്കെതിരെ നാം ജാഗ്രത പുലര്‍ത്തണണം. പ്രവാചകര്‍ മുതല്‍ ഇന്ന് വരെ മുറിയാത്ത പിന്തുടര്‍ച്ചയാണ് സുന്നികളുടെ ആദര്‍ശ സരണി. അതിനു പിന്നില്‍ അണി നിരക്കുക മാത്രമാണ് വിജയ മാര്‍ഗമെന്നുൂം കാന്തപുരം പറഞ്ഞു.
അഞ്ച് ദിനങ്ങളിലായി മുഹിമ്മാത്തില്‍ നടന്നു വന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ എട്ടാം ഉറൂസ് മുബാറക്കിന് ആയിരങ്ങള്‍ സംഗമിച്ച് ആത്മീയ സംഗമത്തോടെയും സനദ് ദാന മഹാ സമ്മേളനത്തോടെയും പ്രൗഢ സമാപനം.

ശക്തമായ മഴയെ അവഗണിച്ച് മുഹിമ്മാത്ത് നഗറില്‍ സംഗമിച്ച വിശ്വാസി സഹസ്രങ്ങള്‍ മുഹിമ്മാത്തിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ കാണിച്ച കാരുണ്യ വഴിയില്‍ സേവന നിരതരാകാനുള്ള പ്രതിജ്ഞയുമായാണ് രാത്രി വൈകി വിശ്വാസി സമൂഹം പിരിഞ്ഞത്. ഉറൂസിന്റെ തബറുകായി ആയിരങ്ങള്‍ക്ക് അന്നദാനം നടത്തി.

എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ സനദ്ദാനം നടത്തി. സമസ്ത ട്രഷറര്‍ കന്‍സുല്‍ ഉലമ കെ.പി ഹംസ മുസ്ലിയാര്‍ സ്ഥാന വസ്ത്രങ്ങള്‍ വിതരണം ചെയ്തു. കേന്ദ്ര മുശവറാംഗം ഖാസി അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ സനദ് ദാന പ്രഭാഷണം നടത്തി. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.