Latest News

പന്ത്രണ്ടുകാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച നാല്‍പ്പതുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

രാജപുരം: പന്ത്രണ്ടുകാരിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നാല്‍പ്പതുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ഇതേ തുടര്‍ന്ന് പ്രതി പോലീസ് കാവലില്‍ ചികിത്സയില്‍. 

ബളാന്തോട് ചാമുണ്ഡിക്കുന്നിലെ ജയപ്രകാശാണ് (40) രാജപുരം പോലീസിന്റെ കാവലില്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ജയപ്രകാശിന്റെ പരിക്ക് ഭേദമായാല്‍ ഉടന്‍ തന്നെ അറസ്റ്റുചെയ്യുന്നതിനുവേണ്ടിയാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് ജയപ്രകാശ് ഓട്ടമല സ്വദേശിനിയായ പന്ത്രണ്ടുകാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചത്. ഈ പെണ്‍കുട്ടിയും രണ്ട് സഹോദരി മാരും മാത്രമേ തല്‍സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ മാതാവ് കുളിക്കാനായി പുറത്തേക്ക് പോയിരുന്നു. തന്റെ തകരാറിലായ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിനെ അന്വേഷിച്ചാണ് ജയ പ്രകാശെത്തിയത്. 

പിതാവ് എത്തിയിട്ടില്ലെന്ന് അറിയിച്ച പെണ്‍കുട്ടിയെ ജയപ്രകാശ് പൊടുന്നനെ കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ജയപ്രകാശ് വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയാണുണ്ടായത്. 

പെണ്‍കുട്ടിയുടെ പരാതിയില്‍ പീഢന ശ്രമത്തിന് രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് നാട്ടുകാരായ ചിലരുടെ മര്‍ദ്ദനമേറ്റ നിലയില്‍ ജയപ്രകാശിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.