Latest News

ഹക്കീം വധം: പയ്യന്നൂരിലെ ഹോട്ടല്‍ ഉടമയും ഇസ്മയിലും തമ്മിലുള്ള ബന്ധം അന്വേഷിക്കും

പയ്യന്നൂര്‍: തെക്കേമമ്പലത്തെ ഹക്കിം കൊറ്റിയിലെ മദ്രസ കെട്ടിടത്തിന്റെ ചുവരില്‍ കത്തിക്കരിഞ്ഞ് കൊല്ലപ്പെട്ട കേസില്‍ പയ്യന്നൂരില്‍ ഹോട്ടല്‍ ഉടമയെ വീണ്ടും ചോദ്യം ചെയ്തു. ടോപ്പ് ഹോം ഹോട്ടല്‍ ഉടമയെ വീണ്ടും ചോദ്യം ചെയ്തു. ടോപ്പ് ഹോം ഹോട്ടല്‍ ഉടമ നാസറിനെയാണ് കേസ് അന്വേഷിക്കുന്ന എസ്.പിയുടെ സ്വാഡ് വീണ്ടും ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ മലേഷ്യയില്‍ ജോലി ചെയ്യുന്ന ഇസ്മയിലിനെ ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊറ്റി മൊബൈല്‍ ടവര്‍ പരിധിയിലെ മുഴുവന്‍ ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. അപ്പോഴാണ് മലേഷ്യയില്‍ നിന്നുള്ള ഒരു മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി വിളികള്‍ കൊല നടന്ന ദിവസവും അതിന് ശേഷവും പയ്യന്നൂരിലെ ചിലരുടെ ഫോണില്‍ എത്തിയതായും ചിലരുടെ ഫോണില്‍ നിന്ന് തിരിച്ചങ്ങോട്ട് വിളി പോയതായും വ്യക്തമായത്.

അന്വഷണത്തില്‍ ടോപ്പ് ഹോമിന് മലേഷ്യയില്‍ ഹോട്ടല്‍ ഉണ്ടെന്നും ഇസ്മയില്‍ അവിടെയാണ് ജോലി ചെയ്യുന്നതെന്നും മനസ്സിലായി. തുടര്‍ന്നാണ് അന്വേഷണ സംഘം ഇസ്മയിലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ഇസ്മയിലിനെ ചോദ്യം ചെയ്തതിന്റെ പിറകെയാണ് നാസറെയും കൊറ്റിയിലെ രണ്ട് പ്രമുഖരെയും ചോദ്യം ചെയ്തത്. പള്ളിയിലെ കുറി പിരിവുകാരനായ ഹക്കീം പണം മറ്റു ചിലര്‍ക്ക് അഡ്ജസ്റ്റ്‌മെന്റിന് നല്‍കാറുണ്ടെന്ന് അല്വേഷണസംഘത്തിന് മനസ്സിലായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Hakim Murder, Police, Case.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.