Latest News

ഷംസീന ആത്മഹത്യ ചെയ്ത സംഭവം ഒത്തുതീര്‍ത്തു

ഉദുമ: മൊബൈള്‍ മോഷണം ആരോപിച്ചതില്‍ മനംനൊന്ത് പാലക്കുന്ന് കരിപ്പോടിയിലെ ഗ്രീന്‍വുഡ്‌സ് വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനി പാക്യാര ബദരിയ നഗറിലെ സക്കീറിന്റെ മകള്‍ ഷംസീന ആത്മഹത്യ ചെയ്ത സംഭവം ഒത്തുതീര്‍ത്തു.

ഷംസീനയുടെ പിതാവും ഷംസീന ആക്ഷന്‍ കമ്മിററിയും കേളേജ് അധികാരികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സംഭവത്തിന് ഒത്തുതീര്‍പ്പായത്.
ഒത്തു തീര്‍വ്യവസ്ഥകളനുസരിച്ച് ഷംസീന പഠിച്ചിരുന്ന ഗ്രീന്‍വുഡ്‌സ് കേളേജിന്റെ മനേജ്‌മെന്റ് ഷംസീനയുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പി.ടി.എ കമ്മിററി 3 ലക്ഷം രൂപയും നല്‍കും. വാടക വീട്ടില്‍ കഴിയുന്ന ഷംസീനയുടെ കുടുംബത്തിന് പിടിഎ വകയായി ഉദുമ പഞ്ചായത്ത് പരിധിയില്‍ 4 സെന്റ് സ്ഥലവും നല്‍കും. ഈ സ്ഥലത്ത് ഗ്രീന്‍വുഡ്‌സ് ഡയറക്ടര്‍മാരായ അസീസ് ഹാജി അക്കരയും, ലത്തീഫ് ഹാജിയും കൂടി 500 ചതുരശ്ര അടിയില്‍ കുറയാത്ത വീടും നിര്‍മ്മിച്ച് നല്‍കും.

പി.ടി.എ. കമ്മിറ്റി നല്‍കുന്ന 3 ലക്ഷം രൂപയില്‍ നിന്നും ഷംസീനയുടെ സഹോദരിമാരായ ഫാത്തിമത്ത് ഫര്‍സാന, പി.കെ. ജംഷീന, ഇര്‍ഫാന പി.കെ. എന്നിവരുടെ പേരില്‍ ഓരോ ലക്ഷം രൂപയുടെ ഫിക്‌സ്ഡ് ഡിപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിക്കുകയും

ഷംസീനയുടെ 3 സഹോദരങ്ങളുടെ ബിരുദാനന്തര ബിരുദം വരെയുളള പഠനത്തിന്റെ മുഴുവന്‍ ചിലവുകളും ഗ്രീന്‍വുഡ്‌സ് വഹിക്കും.

ഷംസീനയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിപ്പിക്കാനും തീരുമായിട്ടുണ്ട്.
മുന്‍ ഉദുമ എം.എല്‍.എയും സി.പി.എം ഉദുമ ഏരിയ കമ്മിററി സെക്രട്ടറിയുമായ കെ.വി കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. 

മുസ്‌ലിം ലീഗ് ജില്ലാ വൈ.പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ആക്ഷന്‍ കമ്മിററി ചെയര്‍മാനും ഉദുമ ഗ്രാമപഞ്ചായത്ത് അംഗമവുമായ രാജേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ട് മധു മുതിയക്കാല്‍, കോണ്‍ഗ്രസ്സ് നേതാവ് വാസുമാങ്ങാട്, ആക്ഷന്‍ കമ്മിററി ജനറല്‍ കണ്‍വീനര്‍ ടി.വി. വേണുഗോപാല്‍, പി.ടി.എ പ്രസിഡണ്ട് ഫാറൂഖ് കാസിം, ഷാഫി ലീഗ് നേതാക്കളായ ഷാഫി ഹാജി കട്ടക്കാല്‍, ഹമീദ് മാങ്ങാട് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഉദുമ ഗ്രാമ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളിലാണ് ചര്‍ച്ചകള്‍ നടന്നത്.
വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരാറില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് വേണ്ടി അസീസ് ഹാജി അക്കരയും, പി.ടി.എ കമ്മററിക്ക് വേണ്ട് ഫാറുഖ് കാസിമും, ആക്ഷന്‍ കമ്മിററിക്ക് വേണ്ടി ചെയര്‍മാന്‍ രാജേന്ദ്രനും ഷംസീനയുടെ പിതാവ് സക്കീറും ഒപ്പ് വെച്ചതോടെയാണ് ഷംസീനയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തോളമയുളള വിവാദങ്ങള്‍ക്ക് അന്ത്യമായത്.
മാര്‍ച്ച് 19 ന് വൈകുന്നേരമാണ് ഷംസീനയെ ഉദുമ പാക്യാര ബദരിയ നഗറിലുളള വാടക വീട്ടിയെ കിടപ്പുമുറിയില്‍ കഴുത്തിന് ഷാള്‍ കുരുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒമ്പത് ദിവസത്തോളം മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞ ഷംസീന മാര്‍ച്ച് 28 ന് ഉച്ചക്ക് 12 മണിയോടെയാണ് മരണപ്പെട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Shamseena, Greenwoods


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.