Latest News

ബേക്കലില്‍ വീണ്ടും അക്രമം; യുവാവിന് പരിക്ക്

ബേക്കല്‍: ബുധനാഴ്ച രാത്രി ജമാഅത്ത് കമ്മിററി യോഗത്തിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് അറുതിയായില്ല. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വൈകുന്നേരം ഒരു സംഘ ആളുള്‍ യുവാവിനെ തടഞ്ഞു വെച്ച് അക്രമിച്ചതായി പരാതി.ബേക്കലിലെ അബൂബക്കറിന്റെ മകന്‍ സുലൈമാന്‍ (22) ആണ് പരിക്കേററത്. 

വ്യാഴാഴ്ച വൈകുന്നേരം ബൈക്കിലൂടെ വരുമ്പോള്‍ ആദില്‍, ഹുെൈസന്‍, നസീര്‍, ഫാറൂഖ്, അബ്ദുല്‍ഖാദിര്‍ തുടങ്ങിയവര്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സുലൈമാന്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി ചേര്‍ന്ന ബേക്കല്‍ ഹൈദ്രോസ് ജമാഅത്ത് കമ്മിററി യോഗത്തില്‍ പുതിയ ഖാസിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കവും തുടര്‍ന്ന് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ഏററുമുട്ടുകയും ഉണ്ടായിരുന്നു. ഇതില്‍ ജമാഅത്ത് പ്രസിഡണ്ട് അടക്കം ആറ് പേര്‍ക്ക് പരിക്കേററിരുന്നു. 

ഇതിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അക്രമം. സംഭവത്തെ തുടര്‍ന്ന് ബേക്കലില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ രാഷ്ട്രീയ വൈരാക്യം ജമാഅത്ത് കമ്മിററിയില്‍ കൊണ്ട് വന്ന് നാട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുളള ശ്രമമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.

ബേക്കല്‍ ഹൈദ്രോസ് ജമാഅത്ത് കമ്മിററി യോഗത്തില്‍ സംഘര്‍ഷം; ജമാഅത്ത് ഭാരവാഹികള്‍ക്ക് പരിക്ക്‌

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.