ബെലോ ഹോറിസോണ്ട: ബ്രസീല്‍-ചിലി മത്സം കാണുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട ആരാധകനെ ഗ്യാലറിയില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
അധിക സമയവും പിന്നിട്ട് ഷൂട്ടൗട്ടിലേക്ക് നീണ്ട ഉദ്വേഗഭരിതമായ മത്സരത്തില്‍ ചിലിയെ തകര്‍ത്ത് ബ്രസീല്‍ കടന്നുകൂടുകയായിരുന്നു. ബ്രസീല്‍-ചിലി പ്രീക്വാര്‍ട്ടര്‍ മത്സരം അധിക സമയംവും കഴിഞ്ഞ് ടൈബ്രേക്കറിലെത്തിയതിനിടെയാണ് ബ്രസീല്‍ ആരാധകനായ 69കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി ഇയാള്‍ അടുത്തുള്ളവരെ അറിയിച്ചു. തുടര്‍ന്ന് ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ബ്രസീലിയന്‍ വെബ് പോര്‍ട്ടലായ ജി വണിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഷൂട്ടൗട്ട് വരെ നീണ്ട ഉദ്വേഗഭരിതമായ മത്സരത്തിനിടെ ഹൃദ്രോഗമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 100ഓളം പേര്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment