Latest News

യുവതിയെ കുത്തിക്കൊന്ന കേസില്‍ ഭര്‍തൃസഹോദന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: കയ്പമംഗലം കാളമുറിയില്‍ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കയ്പമംഗലം പള്ളിപറമ്പില്‍ ഇസഹാക്ക് അലിയുടെ ഭാര്യ ജാസ്മിനെ(40) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍തൃസഹോദരന്‍ പള്ളിപറമ്പില്‍ ഇസ്മയിലിനെ(40) പോലീസ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കൊടുങ്ങല്ലൂര്‍ എംഐടി പള്ളി പരിസരത്തുവച്ചാണ് കൊടുങ്ങല്ലൂര്‍ സിഐ കെ.ജെ. പീറ്ററും സംഘവും ചേര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തെ തുടര്‍ന്ന് പെരുമ്പാവൂരിലേക്ക് ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ഫോണില്‍ പിന്തുടര്‍ന്ന് പെരുമ്പാവൂരിലെത്തിയെങ്കിലും ഇതിനകം ഇയാള്‍ കൊടുങ്ങല്ലൂരിലേക്കു തിരിച്ചിരുന്നു.

പ്രതി എംഐടി പള്ളി പരിസരത്തുള്ളതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. അതിര്‍ത്തി തര്‍ക്കത്തിനുപരിയായി കുടുംബ പ്രശ്‌നവും കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. മതിലകം എസ്‌ഐ എം.കെ.രമേശ്, സീനിയര്‍ സിപിഒമാരായ പി.ജെ. ഫ്രാന്‍സിസ്, കെ.ജെ. ഹബീബ്, സഞ്ജയന്‍, ടി.എം. ഷിബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Murder, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.