കല്പറ്റ: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയെ കുവൈറ്റില്‍ രണ്ടു ലക്ഷം രൂപയ്ക്ക് അറബിക്ക് വിറ്റതായി പരാതി. വയനാട് പള്ളിക്കുന്ന് എറളത്തും കൊല്ലി ജോര്‍ജ് മാനുവലിന്റെ ഭാര്യ സെലസ്റ്റിനായാണ് അറബിയുടെ പീഡനത്തിന് ഇരയായി പുറം ലോകം കാണാന്‍ കഴിയാതെ വസിക്കുന്നത്.
മാര്‍ച്ച് 13നാണ് പൊഴുതന സ്വദേശിനി യുടെ ക്ഷണപ്രകാരം വീട്ടുജോലിയ്ക്കായി സെലസ്റ്റിനാ കുവൈറ്റിലേയ്ക്ക് പോയത്. എയര്‍പേര്‍ട്ടില്‍ കാത്തു നില്‍ക്കുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ ഡ്രൈവറെ ഏര്‍പ്പാടാക്കി അവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവത്രേ. ഡ്രൈവര്‍ ഇവരെ കൂട്ടികൊണ്ടു പോയി അല്‍ ജാസറിലെ ഒരു അറബിയ്ക്ക് രണ്ടു ലക്ഷം രൂപയ്ക്ക് വില്ക്കുകയായിരുന്നുവെന്നാണു പരാതി.
അന്നു മുതല്‍ വിലയ്ക്ക് വാങ്ങിയതാണന്ന് പറഞ്ഞ് അറബിയും ഭാര്യയും നിരന്തരം സെലിസ്റ്റിനായെ ശാരീരിക ഉപദ്രവം ഏല്പ്പിച്ചു വരുകയാണ്. ഇതിനോടകം രണ്ട് തവണ മാത്രമാണ് കൂടെ ജോലിചെയ്യുന്ന ശ്രീലങ്കക്കാരിയുടെ ഫോണില്‍ നിന്ന് നാട്ടിലേയ്ക്ക് വിളിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. രണ്ടാമത്തെ തവണ വിളിക്കുന്നത് അറബി കാണുകയും ഇതിന് മര്‍ദിക്കുകയും ചെയ്തതായി സെലസ്റ്റിനായുടെ സഹോദരന്‍ ജോണ്‍സണ്‍ പറഞ്ഞു. താന്‍ ഇവിടെ കൊടിയ പീഡനത്തിന് ഇരയാകുകയാണന്നും നാട്ടിലേക്ക് തിരികെ എത്തിക്കണമെന്നുമാണ് ഫോണിലൂടെ ആവശ്യപ്പെട്ടത്.
ഒരു മാസം മുമ്പാണ് അവസാനമായി ഫോണ്‍ വന്നത് അതിന് ശേഷം ഒരു വിവരവുമില്ല. ഇതിനെ തുടര്‍ന്ന് സഹോദരന്‍ കഴിഞ്ഞ ദിവസം കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ കുവൈറ്റില്‍ കൊണ്ടു പോയ പഴുതന സ്വദേശിനിയെ പ്രതിയാക്കി പരാതി നല്കിയിരുന്നു. ഇതിനിടയില്‍ ഒരു ലക്ഷം രൂപ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ സെലസ്റ്റിനായെ നാട്ടിലെത്തിക്കുന്ന വഴി ആലോചിക്കാമെന്ന് പറഞ്ഞ് പഴുതന സ്വദേശി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
സെലസ്റ്റിനായുടെ ഭര്‍ത്താവ് പഴുതന സ്വദേശിക്ക് ഒന്നേകാല്‍ ലക്ഷം രൂപ ജെസിയക്ക് നല്കാനുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അറബിക്ക് വിറ്റത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സഹോദരന്‍ ജോണ്‍സണ്‍ പറഞ്ഞു. മൂന്ന് കുട്ടികളുടെ മാതാവാണ് സെലസ്റ്റിനാ. ഇതില്‍ രണ്ടു കുട്ടികള്‍ക്ക് ബുദ്ധിമാദ്ധ്യത്തിന് ചികിത്സയിലാണ്. കുടുംബത്തിലെ ദാരിദ്രത്തെ തുടര്‍ന്നാണ് കുട്ടികളെ സഹോദരന്റെ വീട്ടിലാക്കി സെലസ്റ്റിനാ കുവൈറ്റിലേക്ക് ഏറെ പ്രതീക്ഷകളുമായി പറന്നത്. സഹോദരിയെ മടക്കികൊണ്ടു വരുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോണ്‍സണ്‍ മന്ത്രി പി.കെ. ജയലക്ഷ്മിക്ക് നിവേദനം നല്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Gulf News.

No comments:
Post a Comment