Latest News

നിയമനത്തിന് കൈക്കൂലി: മധ്യപ്രദേശില്‍ 50 പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാബോര്‍ഡുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ 50 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇടനിലക്കാരും ഇവരില്‍ ഉള്‍പ്പെടും.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസമന്ത്രിയായിരുന്ന ലക്ഷ്മീകാന്ത് ശര്‍മയെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കരാര്‍ അധ്യാപകരെ നിയമിക്കാനും മെഡിക്കല്‍കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനും വന്‍തുക കൈക്കൂലി വാങ്ങിയത് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. ലക്ഷ്മീകാന്ത് ശര്‍മയ്ക്കുപുറമെ സഹായി സുധീര്‍ ശര്‍മയും ഉള്‍പ്പെട്ട കേസാണിത്.

ബോര്‍ഡുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജബല്‍പുര്‍ ഹൈക്കോടതിയുടെ പരിധിയിലാണ്. കേസ് ഗൗരവമായി അന്വേഷിക്കാന്‍ ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.