Latest News

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അപമാനിച്ചെന്ന് പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് നടി ജ്യോതി കൃഷ്ണ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ അപമാനിച്ചെന്ന് പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജയറാം നായകനാകുന്ന 'സര്‍ സിപി'യിലെ നായിക ജ്യോതി കൃഷ്ണ. തനിക്കെതിരേ പ്രചരിക്കുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നാണ് നടിയുടെ നിലപാട്. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി ഹോട്ടലില്‍ വിളിച്ചു വരുത്തിയെന്നും അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. തുടര്‍ന്ന് നടി യുവനടനോടു പരാതി പറഞ്ഞെന്നും അദ്ദേഹം ഇടപെട്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ഫെഫ്കയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.

ഷൂട്ടിംഗ് ഇടവേളയില്‍ പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചുവരുത്തിയെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് നടിയുടെ ആരോപണം. താനും ഇയാളുമായി ചില പ്രശ്‌നങ്ങളുണ്ട്. അത് പ്രതിഫലം സംബന്ധിച്ച ചില തര്‍ക്കങ്ങളാണ്. ഇക്കാര്യമാണ് അസോസിയേഷന്റെ ശ്രദ്ധയില്‍ പെടുത്തിയത്. മറ്റ് തരത്തില്‍ വന്നതെല്ലാം മാധ്യമസൃഷ്ടിയാണെന്നും നടി പറയുന്നു.

ഇത്തരം വാര്‍ത്തകളെ ആദ്യം അവഗണിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വാര്‍ത്തകള്‍ വീണ്ടും വീണ്ടും ചര്‍ച്ചയാകുന്നതിനെ തുടര്‍ന്നാണ് ഇടപെടാനും യാഥാര്‍ത്ഥ്യം ജനത്തെ അറിയിക്കാനും തയ്യാറാകുന്നതെന്നും നടി പറഞ്ഞു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് തനിക്കറിയില്ലെന്നും താരം പറഞ്ഞു. അതേസമയം ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തിയെന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സമ്മതിച്ചിരുന്നു. ഷൂട്ടിംഗ് ഷെഡ്യൂള്‍ പറയുന്നതിന് വേണ്ടിയാണ് നടിയുടെ റൂമില്‍ വിളിച്ചതാണെന്ന ഷാജിയുടെ വിശദീകരണം.

തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് ഷാജിയുടെ ആരോപണം. തന്റെ അഭിപ്രായം കേള്‍ക്കാതെയാണ് ഫെഫ്ക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്ത് ഒരുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഞാനി'ല്‍ അഭിനയിച്ചു വരികയാണ് നടി. ബാബു ജനാര്‍ദ്ദനന്റെ ഗോഡ് ഫോര്‍ സെയിലിലൂടെയാണ് നടി മലയാള സിനിമയില്‍ തുടങ്ങിയത്. ചേട്ടായീസ് എന്ന ചിത്രത്തിന് പിന്നാലെ ഷാജൂണ്‍ കാര്യാല്‍ കാര്യാല്‍ ഒരുക്കുന്ന ചിത്രമാണ് സര്‍ സിപി. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ജയറാമും ഷാജൂണും ഒന്നിക്കുന്നത്.

സിനിമയുടെ പേര് സര്‍ സിപി എന്നാണെങ്കിലും പഴയ ദിവാന്‍ സര്‍ സിപിയുമായി ചിത്ത്രിന് ബന്ധമില്ല. ചെട്ടിമറ്റത്തില്‍ ഫിലിപ്പ് എന്ന ജയറാമിന്റെ കഥാപാത്രത്തിന്റെ പേരിന്റെ ചുരുക്കമാണ് സിപി. ഇതാണ് സര്‍ ചേര്‍ത്ത് അവതരിപ്പിക്കുന്നത്. ജയറാമിന് പുറമേ ഷീലയും സീമയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമാകുന്നതേ ഉള്ളൂ. എസ് സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കുന്നത്. മഴുവഞ്ചേരി ഫിലിംസിന്റെ ബാനറില്‍ അഭിലാഷ് വിജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actress, Jyothi Krishna.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.