ഡെറാഡൂണ്‍ : ബാങ്കില്‍ നിന്ന് 34 കോടി രൂപ തട്ടിയെടുത്ത ബാങ്കുദ്യോഗസ്ഥനും സഹായിയും പിടിയിലായി. സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ മനോജ് കുമാര്‍ ആറും ബാങ്ക് അസിസ്റ്റന്റ് ജേക്കബ് കോവൂറുമാണ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റിലായത്. ജേക്കബ് മലയാളിയാണെന്ന് സംശയമുണ്ട്. മനോജിനെ നാഗര്‍കോവിലില്‍ നിന്നും ജേക്കബിനെ കോയമ്പത്തൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഡെറാഡൂണ്‍ ബ്രാഞ്ചില്‍ രണ്ടു വര്‍ഷം മുമ്പ് ഇരുവരും ജോലി ചെയ്തിരുന്നപ്പോഴാണ് പലപ്രാവശ്യമായി പണം പിന്‍വലിച്ചത്. ഇതിനായി വ്യാജ പേ ഓര്‍ഡര്‍ , വ്യാജ ചെക്ക്, മറ്റു ബാങ്കുകളിലേക്കുള്ള മണി ട്രാന്‍സര്‍ തുടങ്ങി പലകള്ള മാര്‍ഗങ്ങളും ഉപയോഗിച്ചു.
രണ്ടു വര്‍ഷത്തിന് ശേഷമാണ് ഇക്കാര്യം ബാങ്ക് മേലുദ്യോഗസ്ഥര്‍ അറിയുന്നത്. ഉത്തരാഖണ്ഡ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. എസ് എസ് പി ഡി.സി ഡോണ്ഡിയാലാണ് സംഘത്തെ നയിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Police, Case, Arrested.

No comments:
Post a Comment