മഞ്ചേരി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയായ അധ്യാപികയില്‍ നിന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ തട്ടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
തിരൂരങ്ങാടി കൊടിഞ്ഞി അല്‍ അമീന്‍ നഗറില്‍ ജുനൈസ് ബാബുവിനെ (27)യാണ് മഞ്ചേരി എസ്.ഐ സി.കെ. നാസറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജാര്‍ഖണ്ഡില്‍ മരുന്നുകമ്പനിയില്‍ ജീവനക്കാരനാണ് ഇയാള്‍. വണ്ടൂര്‍ സ്വദേശിനിയായ അധ്യാപിക കണ്ണൂരിലുള്ള സുഹൃത്ത് വഴിയാണ് ജുനൈസ്ബാബുവിനെ പരിചയപ്പെട്ടത്.
സൗഹൃദംസ്ഥാപിച്ച ശേഷമാണ് ഭീഷണി തുടങ്ങിയത്. ഭര്‍ത്താവിനെയും മകനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അരലക്ഷം രൂപ വാങ്ങിയത്. ജുനൈസിന്റെ സുഹൃത്താണ് പണം അധ്യാപികയില്‍നിന്ന് കൈപ്പറ്റിയത്. ഭീഷണി വീണ്ടും തുടര്‍ന്നതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഭീഷണിപ്പെടുത്തി വാങ്ങിയ പണത്തിന്റെ പകുതി ഇവര്‍ കൈപ്പറ്റിയതായാണ് സംശയമുയരുന്നത്.
ജുനൈസിനെ സി.ജെ.എം കോടതി റിമാന്‍ഡ്‌ചെയ്തു. പോലീസ് സംഘത്തില്‍ എസ്.ഐ ശിവാനന്ദന്‍, സി.പി.ഒമാരായ അനൂപ്, സജ്ജീവ് കുമാര്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, ഹാരിസ് ആലുംതറയില്‍ എന്നിവരുണ്ടായിരുന്നു.
ജുനൈസിനെ സി.ജെ.എം കോടതി റിമാന്‍ഡ്‌ചെയ്തു. പോലീസ് സംഘത്തില്‍ എസ്.ഐ ശിവാനന്ദന്‍, സി.പി.ഒമാരായ അനൂപ്, സജ്ജീവ് കുമാര്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, ഹാരിസ് ആലുംതറയില്‍ എന്നിവരുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Face Book, Police, case, Arrested

No comments:
Post a Comment