Latest News

മനുഷ്യക്കടത്തെന്ന വിശേഷണം അതിരുകടന്നത്: പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: യത്തീംഖാനയിലേക്ക് കുട്ടികളെക്കൊണ്ടു വന്നതിനെ മനുഷ്യക്കടത്തെന്ന് വിശേഷിപ്പിച്ചത് അതിരുകടന്നുവെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കുറച്ചുകൂടി ഉത്തരവാദിത്തം കാട്ടേണ്ടതായിരുന്നു. കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കണമായിരുന്നു, കൃത്യമായി അനുമതി വാങ്ങണമായിരുന്നു തുടങ്ങി നിരവധി കാര്യങ്ങളുണ്ട്.

അത്തരം കാര്യങ്ങളെ കുറച്ചുകാണുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി. കുട്ടികളെ കൊണ്ടു വന്ന കാര്യത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു. ഇത്തരം കൃത്യവിലോപങ്ങള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ആരും പറഞ്ഞിട്ടില്ല. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടിയെടുക്കും.

ഹൈക്കോടതിയുടെ പരാമര്‍ശം വളരെ ശരിയാണ്. കുട്ടികളെ മടക്കിക്കൊണ്ടുപോകുമ്പോഴും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. സദുദ്ദേശത്തോടെയാണ് കുട്ടികളെ കൊണ്ടുവന്നതെങ്കിലും ഗുരുതരമായ വീഴ്ച്ച ഇക്കാര്യത്തില്‍ സംഭവിച്ചു. നിയമപരമായും സുതാര്യമായും സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടാക്കി നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, PK Kunhalikutty

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.