Latest News

സി.പി.എം-ബി.ജെ.പി നടപടിയിലെ അധാര്‍മ്മികതയ്‌ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കും: എ.അബ്ദുല്‍ റഹ്മാന്‍

കാഞ്ഞങ്ങാട്: നഗരത്തിലെ ചതുര്‍നക്ഷത്ര ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് അനുകൂലമായി നിലകൊള്ളുകയും തെറ്റുപറ്റിയ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നിലപാട് തിരുത്തി നിരാക്ഷേപ പത്രം റദ്ദ് ചെയ്യാന്‍ നിയമാനുസൃത മാര്‍ഗ്ഗങ്ങളില്‍ പങ്കാളികളായതിന് ശേഷവും ബാര്‍ ഉടമയ്ക്കുവേണ്ടി നഗരസഭ ചട്ടങ്ങളെ വെല്ലുവിളിച്ച് സമരാഭാസങ്ങള്‍ നടത്തിയ സി.പി.എം-ബി.ജെ.പി നടപടിയിലെ അധാര്‍മ്മികതയ്‌ക്കെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. 

അബ്കാരികള്‍ക്കുമുന്നില്‍ തെറ്റുകള്‍ പതറിപ്പോയാല്‍ പ്രസ്ഥാനങ്ങള്‍ക്ക് തിരുത്താം. പ്രസ്ഥാനങ്ങള്‍ തന്നെ അടിയറവെക്കുന്ന അവസ്ഥ അത്യന്തം ലജ്ജാകരമാണ്. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പറ്റിയ തെറ്റിന് കോണ്‍ഗ്രസും മുസ്‌ലിം ലീഗും അവരെ ശിക്ഷിച്ചിരുന്നു. സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും ഹൃദയം ഇപ്പോഴും സ്പന്ദിച്ചുകൊണ്ടിരിക്കുന്നത് ബാറിനും ബാര്‍ ഉടമക്കുംവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്‌ലിംലീഗ് അഡ്‌ഹോക് കമ്മിറ്റിയുടേയും വാര്‍ഡ് പ്രസിഡണ്ട് സെക്രട്ടറിമാരുടേയും പോഷക സംഘടനകളുടെ നഗരസഭ പ്രസിഡണ്ട് സെക്രട്ടറിമാരുടേയും യോഗത്തില്‍ മേല്‍ഘടക റിപ്പോര്‍ട്ടുകള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി കൈകൊണ്ട നടപടിയെ യോഗം സ്വാഗതം ചെയ്തു. സംഘടനയുടെ യശ്ശസ് നിലനിര്‍ത്തി ഭാവിനിലപാടുകള്‍ സ്വീകരിക്കും. പാര്‍ട്ടി പത്രത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും വാര്‍ഡുകളില്‍ പ്രവര്‍ത്തനം ശക്തമാക്കാനും യോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു.
പ്രസിഡണ്ട് ബി.കെ.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ കെ.കെ.ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, സെക്രട്ടറി എം.ഇബ്രാഹിം, കുഞ്ഞാമദ് കല്ലുരാവി, സി.എം.ഖാദര്‍ ഹാജി, സി.കെ.റഹ്മത്തുള്ള, സി.എച്ച്.മുഹമ്മദ്കുഞ്ഞി ഹാജി, സി.അബ്ദുല്ലഹാജി, ഇബ്രാഹിം പാലാട്ട്, അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, ടി.മുഹമ്മദ്കുഞ്ഞി, എം.കെ.ഇബ്രാഹിം, ടി.പി.കുഞ്ഞബ്ദുല്ല, എം.ബി.ബഷീര്‍, എം.പി.സുഹൈല്‍, കെ.ബി.കുട്ടി ഹാജി, എന്‍.എ.ഉമ്മര്‍, അബ്ദുല്‍അസീസ്, മുഹമ്മദ് കുഞ്ഞി മസാഫി, സുബൈര്‍ കളത്തില്‍, എം.വി.ഇബ്രാഹിം, ഇബ്രാഹിംകുട്ടി ഹാജി, ജാഫര്‍ മുവാരിക്കുണ്ട്, ടി.കെ.ഇബ്രാഹിം, ടി.പി.അബ്ദുല്ല, ഇസ്മയില്‍ മുക്കട, പി.എ.റഹ്മാന്‍ ഹാജി, സി.എച്ച്.അഹമ്മദ് ഹാജി, പി.വി.ഇജാസ്, അബ്ദുല്‍ റഹ്മാന്‍ സെവന്‍സ്റ്റാര്‍, ഇ.എന്‍.അബ്ദുല്ല, മഹ്മൂദ് മുറിയനാവി, ആബിദ് ആറങ്ങാടി, കരിം കുശാല്‍നഗര്‍, യൂനുസ് വടകരമുക്ക് പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.