Latest News

പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണം: ചെര്‍ക്കളം

കാസര്‍കോട്: പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കാന്‍ തൊഴിലാളിസമൂഹം തയാറാവണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ആവശ്യപ്പെട്ടു. 

അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ക്കൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും പരിസര മലിനീകരണം തടയുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍കൂടി തൊഴിലാളി സംഘടനകള്‍ സജീവമായി ഏറ്റെടുക്കണം. ഇക്കാര്യത്തില്‍ എസ്.ടി.യു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ചെര്‍ക്കളം പറഞ്ഞു. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തുരുത്തിയില്‍ എസ്.ടി.യു പരിസ്ഥിതി സംരക്ഷണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തുരുത്തിയിലെ ചന്ദ്രഗിരി പുഴയോരത്ത് നടന്ന ചടങ്ങില്‍ എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണിക്കുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നചടങ്ങ് തുരുത്തി ഗ്രാമത്തിന് ആവേശമായി. പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകളും പരിസ്ഥിതി സന്ദേശങ്ങളും ചെമ്മനാട് യൂണിറ്റ് എസ്.ടി.യു കമ്മിറ്റി നടത്തിയ ജലയാത്രയും ചടങ്ങിന് മാറ്റുകൂട്ടി. എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എം.റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പരിസ്ഥിതി സംരക്ഷണ വിഭാഗം സംസ്ഥാന കണ്‍വീനര്‍ സലിം കുരുവമ്പലം വിഷയാവതരണം നടത്തി.
മുസ്‌ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ.ജലീല്‍, കാഞ്ഞങ്ങാട് മണ്ഡലംപ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, മുസ്‌ലിംലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം.കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ.വി.എം.മുനീര്‍, മുസ്‌ലിം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് ഹമീദ് ബെദിര, ജില്ലാ സെക്രട്ടറി മമ്മു ചാല, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, എസ്.ടി.യു ജില്ലാ ഭാരവാഹികളായ എ.അഹമ്മദ് ഹാജി, ഷെരീഫ് കൊടവഞ്ചി, കുഞ്ഞാമദ് കല്ലുരാവി, മുത്തലിബ് പാറക്കട്ട്, ഉമ്മര്‍ അപ്പോളോ, കെ.എ.മുസ്തഫ മഞ്ചേശ്വരം, ടി.പി.മുഹമ്മദ് അനീസ്, എം.കെ.അലി, അഷറഫ് എടനീര്‍, ഖാദര്‍ പാലോത്ത്, ടെക്‌സ്റ്റൈല്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് അനസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ.അബ്ദുല്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, അബ്ബാസ് ബീഗം, കൗണ്‍സിലര്‍മാരായ ടി.എ.മുഹമ്മദ് കുഞ്ഞി, ഖാലിദ് പച്ചക്കാട്, സഫിയ മൊയ്തീന്‍കുഞ്ഞി, തുരുത്തി ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.എച്ച്.മുഹമ്മദ്, ജനറല്‍ സെക്രട്ടറി ടി.കെ.അഷറഫ്, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് അഷ്ഫാഖ് തുരുത്തി, അഷറഫ് ഓതുന്നപുരം, സുബൈര്‍മാര, സൈനുദ്ദീന്‍ തുരുത്തി, ടി.എസ്.സൈനുദ്ദീന്‍, ടി.എ.ഗഫൂര്‍, അബ്ദുല്‍ഖാദര്‍ തുരുത്തി, ഷെബീര്‍ തുരുത്തി പ്രസംഗിച്ചു. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി.മുഹമ്മദ് അഷറഫ് സ്വാഗതവും ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി നന്ദിയും പറഞ്ഞു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.