Latest News

ലോകക്കപ്പിന്‌ ആവേശമായി മൗവ്വലില്‍ മഞ്ഞത്തവളകള്‍

ബേക്കല്‍: ബേക്കലിനടുത്തുള്ള മൗവ്വല്‍ പള്ളത്തില്‍ വയലിലെ കാഴ്‌ച കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ബ്രസീല്‍ താരങ്ങളുടെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റെന്ന്‌ തോന്നും. ഇന്നലെ വരെ ഇവിടെ മനുഷ്യജീവികളാണ്‌ ഫുട്‌ബോള്‍ കളിച്ചിരുന്നതെങ്കില്‍ ഇന്ന്‌ തവളകളാണ്‌ ഫുട്‌ബോള്‍ കളിക്കുന്നത്‌. 

മഴപെയ്‌ത് വയലില്‍ വെള്ളം കയറിയപ്പോള്‍ ചളിയില്‍ നിന്ന്‌ ഒരു സുപ്രഭാതത്തില്‍ പൊങ്ങി വന്നതാണ്‌. അങ്ങകലെ ബ്രസീലിയന്‍ മൈതാനിയില്‍ ബ്രസീല്‍ താരങ്ങളായ നെയ്‌മര്‍ മഞ്ഞക്കുപ്പായമിട്ട്‌ കളത്തിലിറങ്ങുമ്പോള്‍ പ്രകൃതി കനിഞ്ഞ്‌ നല്‍കിയ മഞ്ഞ ജേഴ്‌സിയണിഞ്ഞ്‌ സാമ്പാ താളത്തില്‍ നൃത്തം ചവിട്ടുകയാണ്‌ മൗവ്വല്‍ വയലില്‍. 

കൊല്ലത്തില്‍ കാലവര്‍ഷാരംഭത്തിന്റെ ആദ്യത്തെ മഴയ്‌ക്ക് മാത്രമേ മഞ്ഞത്തവളകള്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ. മഴത്തുള്ളി വീഴുമ്പോള്‍ നൂറ്‌ കണക്കിന്‌ മഞ്ഞത്തവളകളാണ്‌ ശബ്‌ദം പുറപ്പെടുവിച്ച്‌ ഇണകളെ ആകര്‍ഷിക്കുന്നത്‌. ഇണ ചേര്‍ന്ന്‌ മണിക്കൂറുകള്‍ക്കകം മുട്ടയിട്ട്‌ ദിവസങ്ങള്‍ക്കുള്ളില്‍ വിരിഞ്ഞ്‌ വാലന്‍തവളകളായി മാറുന്നു. 

മണ്ണിനടിയില്‍ നിന്ന്‌ പുറത്ത്‌ വന്ന്‌ മണിക്കൂറുകള്‍ മാത്രമേ ഇതിന്‌ മഞ്ഞ നിറം ഉണ്ടാകുന്നുള്ളൂ. പിന്നീട്‌ രൂപമാറ്റം വന്ന്‌ സാധാരണ തവളകളെ മാതിരി മാറ്റം സംഭവിക്കുന്നു. ചില വിരുതന്‍മാര്‍ ഇതിനെ ഭക്ഷണമാക്കുന്നു. ആസ്‌മയ്‌ക്ക് നല്ല ഔഷധമെന്നാണ്‌ ആരോഗ്യവിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്‌. 

Keywords:Kannur, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.