Latest News

ബംഗാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിധി പറയുന്നത് മാറ്റി

തലശ്ശേരി: കാമുകനെത്തേടി ഇരിട്ടിയിലെത്തിയ ബംഗാളിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിധി പറയുന്നത് ഈ മാസം 28 ലേക്ക് മാറ്റി. തലശ്ശേരി ജില്ലാസെഷന്‍സ് ജഡ്ജി വി.ഷെര്‍സിയാണ് കേസ് പരിഗണിക്കുന്നത്. 

ഉളിക്കല്‍ വയത്തൂര്‍ സ്വദേശികളായ പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ബിജു (38), കണ്ണോത്ത് വീട്ടില്‍ മുഹമ്മദ്‌ഷെരീഫ് (27), കൊമ്പനപ്പറമ്പില്‍ മുഹമ്മദ് സാലി (25), ഉളിക്കല്‍ മണിപ്പാറ നുച്ചിയാട് നടുത്തുടിയില്‍ എന്‍.ജെ.ജംഷീര്‍ (24) എന്നിവരാണ് കേസിലെ പ്രതികള്‍.

2011 ഡിസംബര്‍ 24ന് രാത്രിയാണ് സംഭവം. സഹോദരീഭര്‍ത്താവിനും കാമുകന്റെ സുഹൃത്തിനുമൊപ്പം കാമുകനെത്തേടിയിറങ്ങിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഇരിട്ടിയിലേക്കുവരാന്‍ വീരാജ്‌പേട്ട പെരുമ്പാടിയില്‍നിന്ന് ലോറിയില്‍ കയറിയപ്പോള്‍ ഒപ്പമുള്ളവരെ അടിച്ചുവീഴ്ത്തി പെണ്‍കുട്ടിയെ വയത്തൂര്‍ പുഴക്കരയില്‍കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

Keywords:Kannur, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bangali Girl, Rape, Case, Court.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.