ബി എസ് എന്‍ എല്‍ സാധാരണക്കാര്‍ക്കായി വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നു. മൂന്ന് ഇഞ്ച് സ്‌ക്രീനും ഇരട്ട സിം സംവിധാനവും ഇ ഗവേണന്‍സ് ആപഌക്കേഷന്‍ സൗകര്യവുമൊക്കെയുള്ള സ്മാര്‍ട്ട് ഫോണിന്റെ വില വെറും 1,099 രൂപ. ‘ഭാരത് ഫോണ്‍’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ മാതൃക കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ മൊബൈല്‍ വഴി ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കിക്കൊടുക്കുകയാണ് ‘ഭാരത് ഫോണ്‍’ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബി എസ് എന്‍ എല്‍ ചെയര്‍മാന്‍ ആര്‍.കെ. ഉപാധ്യായ പ്രകാശന ചടങ്ങില്‍ പറഞ്ഞു.
നോയിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാന്‍ടെല്‍ ടെക്‌നോളജി എന്ന കമ്പനിയാണ് ‘ഭാരത് ഫോണിന്റെ’ രൂപകല്‍പനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. നേരത്തേ, ഈ കമ്പനി ചുരുങ്ങിയ ചെലവിലുള്ള ടാബ്ലെറ്റുകള്‍ നിര്‍മിച്ചിരുന്നു.


No comments:
Post a Comment