തളിപ്പറമ്പ: തിരഞ്ഞെടുപ്പ് ദിനം ശ്രീസ്ഥയിലെ വിമുക്ത ഭടനും ബി.ജെ.പി പ്രവര്‍ത്തകനുമായ രമേശന്റെ വീടാക്രമിച്ച് വധിക്കാന്‍ ശ്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ രണ്ട് സി.പി.എമ്മുകാര്‍ അറസ്റ്റില്‍. ശ്രീസ്ഥ കണ്ണാടിച്ചാലിലെ കെ. ഗംഗാധരന്‍ (49), ശ്രീസ്ഥയിലെ കെ. ഷിബു (33) എന്നിവരെയാണ് എസ്.ഐ: പി.കെ.സന്തോഷ് അറസ്റ്റ്‌ചെയ്തത്.
ഏപ്രില്‍ പത്തിന് നടന്ന അക്രമകത്തിലെ പ്രതികളായ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഗംഗാധരനും ഷിബുവും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് ജോസഫ് പി. തോമസ്, തളിപ്പറമ്പ് സി.ഐ മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് സി.ഐ ഓഫീസിലെത്തിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Thaliparamba, Attack, Police, case, Arrested.

No comments:
Post a Comment