Latest News

യുവാവ് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍

നെയ്യാറ്റിന്‍കര: പാലക്കാട് നിന്നും നാട്ടിലേയ്ക്ക് വന്ന യുവാവിനെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. പെരുങ്കടവിള പഴമല അറത്തറ വിഷ്ണു ഭവനില്‍ ബാലന്‍ ഗീത ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് (20) മരിച്ച നിലയില്‍ കാണപ്പെട്ടത്. വിഷ്ണുവും സുഹൃത്തും അയല്‍വാസിയുമായ പ്രവീണും പാലക്കാടാണ് ജോലി നോക്കുന്നത്.

തിങ്കളാഴ്ച രണ്ടുപേരും കൂടി നാട്ടിലേയ്ക്ക് വണ്ടി കയറി. രാത്രിയില്‍ നെയ്യാറ്റിന്‍കര എത്തിയപ്പോള്‍ വൈകിയിരുന്നതിനാല്‍ വീട്ടിലേയ്ക്ക് പോകാനായില്ല. രണ്ടുപേരും രാവിലത്തെ ബസില്‍ പോകാമെന്ന് കരുതി ബസ് സ്റ്റാന്റിലെ തിണ്ണയില്‍ കിടന്നുറങ്ങി. രാവിലെ രണ്ടരയോടെ പട്രോളിംഗിനെത്തിയ പൊലീസുകാര്‍ വിഷ്ണുവിനെ വിളിച്ചുണര്‍ത്തി പരിശോധിച്ചിരുന്നതായി വിവരമുണ്ട്. അതിന് ശേഷം പ്രവീണ്‍ നാലരയോടെ ഉണര്‍ന്നപ്പോഴാണ് വിഷ്ണുവിനെ മരിച്ച നിലയില്‍ കാണപ്പെടുന്നത്. കൃഷ്ണയാണ് സഹോദരി.

Keywords: Dead Body, Bus Stand, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.