Latest News

ലോകകപ്പ് ഫുട്ബോൾ വാതുവയ്പിൽ പണംപോയ വിദ്യാർത്ഥി ജീവനൊടുക്കി

ബീജിങ്: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്പുകളില്‍ ഇരുപതിനായിരം യുവാന്‍ (322 ഡോളര്‍) നഷ്ടപ്പെട്ട ചൈനീസ് കോളേജ് വിദ്യാര്‍ത്ഥി കോളേജ് ക്യാമ്പസിലെ ബഹുനില മന്ദിരത്തിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. തെക്കന്‍ പ്രവിശ്യയായ ഗുവാങ് ഡോങിലാണ് ചൊവ്വാഴ്ച ഈ ആത്മഹത്യ നടന്നത്.

ചൈനയില്‍ ലോകകപ്പ് ഫുട്‌ബോളിന് ലക്ഷക്കണക്കിന് ആരാധകരമുണ്ട്. അത് മുതലെടുത്ത് വാതുവയ്പിടപാടുകാരും രംഗത്തുണ്ട്. ഗവണ്‍മെന്റ് തന്നെ ലോകകപ്പുമായി ബന്ധപ്പെട്ട് ലോട്ടറി നടത്തുന്നു. 2010ലെ ലോകകപ്പില്‍ 230 കോടി യുവാന്‍ ലോട്ടറിയില്‍ നിന്ന് ലഭിച്ചു. ഇപ്പോള്‍ ഇതിനകം തന്നെ 400 കോടി യുവാന്‍ ലഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Keywords: World Cup, Suicide, World,  International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.