Latest News

ജില്ലാ പഞ്ചായത്തംഗമായ പ്രധാന അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും ജില്ലാപഞ്ചായത്ത് എളയാവൂര്‍ ഡിവിഷനാംഗവുമായ പി.മാധവന്‍ മാസ്റ്ററെ എളയാവൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രധാന അദ്ധ്യാപക സ്ഥാനത്തു നിന്നും മാനേജ് മെന്റ് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇതേ സ്‌കൂളിലെ പി. നളിനി ടീച്ചറെയും സസ്‌പെന്റ് ചെയ്തിരുന്നു.

സ്‌കൂളില്‍ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന് കാരണക്കാരന്‍ മാധവന്‍ ആണെന്ന് ആരോപിച്ച് പകപോക്കല്‍ നടപടിയുടെ ഭാഗമായി കള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് നടപടിയത്രേ.

വാരം യുപി സ്‌കൂളില്‍ നിന്നാണ് മാധവനെ എളയാവൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂളിലേക്ക് സ്ഥലം മാറ്റിയത്. അനധികൃതമായി 14ഓളം തസ്തികകള്‍ സൃഷ്ടിച്ച് ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നടത്തിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതു സബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ജില്ലയിലെ നിരവധി സ്‌കൂളുകള്‍ വിലക്ക് വാങ്ങിയ വല്‍സണ്‍ മഠത്തിലാണ് ഈ സ്‌കൂളിന്റെയും ഉടമ. നേരത്തെ പുതീയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ നിന്ന് ആദിവാസി കുട്ടികളെ വല്‍സന്‍ മാഠത്തിലിന്റെ സ്‌കൂളില്‍ ചേര്‍ത്തത് വിവാദമായിരുന്നു.


അടുത്ത മാര്‍ച്ചില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കേണ്ട പി.നളിനി ടീച്ചറെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരെ എളയാവൂര്‍ സ്‌കൂളില്‍ നിന്ന് വാരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റ ഉത്തരവുമായി വാരത്ത് എത്തിയ നളിനി അവിടത്തെ പ്രധാന അദ്ധ്യാപിക ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഉത്തരവ് വാങ്ങി കീറികളഞ്ഞുവെന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാന അദ്ധ്യാപികയെ നിര്‍ബന്ധിപ്പിച്ച് കള്ളപാരാതി നല്‍കിപ്പിച്ച് കേസ് എടുപ്പിച്ച് സസ്‌പെന്റ് ചെയ്യുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, School Principle, Suspend.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.