Latest News

ചെമ്പരിക്കയില്‍ കടല്‍ ക്ഷോഭം രൂക്ഷമായി; നാല് വീടുകള്‍ അപകട ഭീഷണിയില്‍

മേല്‍പ്പറമ്പ: ചെമ്പരിക്കയില്‍ കടല്‍ ക്ഷോഭം രൂക്ഷമായി. നാല് വീടുകള്‍ അപകട ഭീഷണിയിലാണ്. രണ്ട് കിലോമീറ്ററിലേറെ വരുന്ന കടല്‍ഭിത്തിയില്‍ 200 മീറ്റര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

മൂന്ന് ദിവസം മുമ്പാണ് കടല്‍ പ്രക്ഷുബ്ധമാവാന്‍ തുടങ്ങിയത്. നിരവധി തെങ്ങുകള്‍ കട പുഴകാറായ നിലയിലാണ്. തീരം കടലെടുത്തുകൊണ്ടിരിക്കുന്നു. ചെമ്പരിക്കയിലെ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ഹനീഫ, ആയിഷ, മൈമൂന എന്നിവരുടെ വീടുകളാണ് അപകടഭീഷണിയിലുള്ളത്.
തീരസംരക്ഷണ സമിതി വൈസ് പ്രസിഡണ്ട് കെ.എസ് സാലി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. മണലൂറ്റാണ് കടല്‍ ക്ഷോഭത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. ജെ.സി.ബി ഉപയോഗിച്ചാണ് കടപ്പുറത്ത് നിന്ന് മണലൂറ്റുന്നത്. കടല്‍ഭിത്തി തകര്‍ന്നത് അതിനാലാണെന്ന് പരാതിയില്‍ ബോധിപ്പിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഐ.എ.എസ് ചൊവ്വാഴ്ച ഉച്ചയോടെ കടല്‍ ക്ഷോഭം രൂക്ഷമായ ചെമ്പരിക്ക സന്ദര്‍ശിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Chembirikka, Melparamba

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.