Latest News

നഗ്‌ന ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവിന്റെ ഭീഷണി നവവധു വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

കണ്ണൂര്‍: ഗള്‍ഫുകാരനായ ഭര്‍ത്താവിന്റെ നിരന്തര പീഡനത്തില്‍ മനംനൊന്ത് നവവധു വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. എളയാവൂര്‍ എടച്ചൊവ്വയിലെ അപര്‍ണ്ണ (28)യെ അത്യാസന്ന് നിലയില്‍ എ.കെ.ജി ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച വൈകിട്ട് സ്വന്തം വീട്ടില്‍ അവശനിലയില്‍ കണ്ട ഇവരെ ഉടന്‍ താണ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിക്കുകയും പിന്നീട് എ.കെ.ജിയിലേക്ക് മാറ്റുകയുമായിരുന്നു. പഴയങ്ങാടി സ്വദേശിയായ ചെറുതാഴത്തെ സഞ്ജയ് മാധവന്റെ ഭാര്യയാണ്. കഴിഞ്ഞ ആഗസ്തിലായിരുന്നു വിവാഹം. അബുദാബിയിലാണ് സഞ്ജയ് ജോലി ചെയ്യുന്നത്. വിവാഹ ശേഷം അപര്‍ണ്ണയെ ഗള്‍ഫിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിസാര കാര്യങ്ങശുടെ പേരില്‍ പീഡിപ്പിക്കുകയായിരുന്നത്രെ. 

കഴിഞ്ഞ 27ന് ഭര്‍ത്തൃപിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയതായിരുന്നു. മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം വ്യാജമായി ഉണ്ടാക്കി ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതത്രെ. ഇതു സംബന്ധിച്ച് ഭര്‍ത്താവിനനെതിരെ കഴിഞ്ഞ ദിവസം എസ്.പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയിന്‍മേല്‍ കേസെടുത്ത് അന്വേഷണം നടക്കാനിരിക്കെയാണ് യുവതി വിഷം കഴിച്ചത്.


Keywords: Thrikkaripur, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur, Face Book, Photo, Suicide Attempt.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.