ചെറുവത്തൂര്‍: സഹോദരന്റെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ തെങ്ങ് കടപുഴകിവീണ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി ശിഹാബാണ് (23) വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചെറുവത്തൂര്‍ കാടങ്കോട് മസ്ജിദിനടത്തുന്ന റോഡില്‍ തെങ്ങ് ബൈക്കിന് മുകളിലേക്ക് വീണ് മരിച്ചത്.
കുഞ്ഞിമംഗലത്ത്‌നിന്ന് സുഹൃത്തിനൊപ്പം സഹോദരന്റെ കാടങ്കോട്ടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാര്‍ ശിഹാബിനേയും കൂടെയുണ്ടായിരുന്ന സുഹൃത്ത് പയ്യന്നൂര്‍ പെരുമ്പയിലെ കെ.പി. മര്‍സൂഖിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിഹാബിനെ രക്ഷിക്കാനായില്ല.
മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് തെങ്ങിന് ചുവട്ടിലെ മണ്ണെടുത്തതാണ് അപകടത്തിന് കാരണമായത്. മുസ്ലിം ലീഗ് കുഞ്ഞി മംഗലം പഞ്ചായത്ത് പ്രസിഡന്റും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ എസ്.കെ.പി. സക്കരിയയുടേയും സുബൈദയുടേയും മകനാണ് ശിഹാബ്. കുഞ്ഞിമംഗലം അങ്ങാടി ശാഖാ യൂത്ത് ലീഗ് സെക്രട്ടറിയാണ്.
സഹോദരങ്ങള്‍: മുഹമ്മദ്, ശുഹൈബ് (ഇരുവരും യു.എ.ഇ.), ഹബീബ, ഫാത്വിമ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment