തിരുവനന്തപുരം: തെന്നിന്ത്യന്‍ നടി ഇനിയയുടെ വീട്ടിലെ മോഷണത്തിന് പിന്നില്‍ ഇനിയയുടെ സഹോദരി സ്വാതിയുടെ പ്രതിശ്രുത വരനെന്ന് തെളിഞ്ഞു. ഇയാളേയും കൂട്ടാളിയേയും വെള്ളിയാഴ്ച തമ്പാനൂര്‍ സി.ഐ കമറുദ്ദീനും കരമന എസ്.ഐ സി.മോഹനനും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
ചലച്ചിത്ര താരം ഇനിയയുടെ (ശ്രുതി) സഹോദരിയും സീരിയല്‍ നടിയുമായ സ്വാതിയുടെ പ്രതിശ്രുത വരനായ പാറ്റൂര്‍ മൂലവിളാകം എം.ആര്‍.എ 241 ല്‍ ഷെബിനാണ് (32) അറസ്റ്റിലായ മുഖ്യപ്രതി. ഇയാളുടെ നിര്‍ദ്ദേശമനുസരിച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്ത ശംഖുംമുഖം ചിത്തിര നഗര്‍ ഹൗസ് നമ്പര്‍ 74 ല്‍ കരുപ്പെട്ടി സജി എന്ന് വിളിക്കുന്ന സജിയും (45) പിടിയിലായിട്ടുണ്ട്. രണ്ട് പ്രതികള്‍ കൂടി വലയിലാകാനുണ്ട്. ഇവരാണ് വീട്ടിലെത്തി കതക് തുറന്ന് പണം മോഷ്ടിച്ചത്. ഇവരെ ഉടന്‍ പിടികൂടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഐ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ്: ഈ മാസം അഞ്ചാം തീയതി രാത്രിയിലാണ് മരുതൂര്‍ക്കടവ് ടി.സി.50/519 (3) സോപാനം വീട്ടില്‍ നിന്നും 5 ലക്ഷം രൂപയും മോഷണം പോയത്. വീട്ടുകാരെല്ലാം രാത്രി 8.45 ന് സിനിമ കാണാന്‍ പോയപ്പോഴായിരുന്നു മോഷണം. ഇനിയയ്ക്ക് പുറമെ, മാതാപിതാക്കളായ സലാഹുദീനും സാവിത്രിയും സഹോദരന്‍ ശ്രാവണും സഹോദരി സ്വാതിയും മാത്രമല്ല, മോഷണത്തിന് ആസൂത്രണം ചെയ്ത സ്വാതിയുടെ പ്രതിശ്രുത വരന്‍ ഷെബിനും സിനിമയ്ക്കുണ്ടായിരുന്നു. സിനിമയ്ക്ക് പോകാനുള്ള പദ്ധതി തയ്യാറാക്കിയതും ടിക്കറ്റ് എടുത്ത് നല്‍കിയതുമെല്ലാം ഷെബിനായിരുന്നു. മോഷണം നടന്ന ശേഷം കരമന പൊലീസില്‍ പരാതി നല്‍കിയതും ഫോറന്‍സിക് വിദഗ്ധര്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ വിശദീകരിച്ചതുമെല്ലാം ഷെബിനായിരുന്നു. വീട്ടുകാര്‍ക്കും പൊലീസിനും ഒരു സംശയവും തോന്നാത്ത നിലയിലായിരുന്നു ഷെബിനിന്റെ പ്രവര്‍ത്തനം. ആദ്യമൊക്കെ 9 പവന്റെ ആഭരണങ്ങളും മോഷണം പോയെന്ന് പറഞ്ഞുവെങ്കിലും പിന്നീട് അത് വീട്ടില്‍ നിന്നുതന്നെ കിട്ടിയെന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.
ഇയാളും സംഘവും ഈ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. അതുവഴി ഷെബിന്‍ വീടിന്റെ താക്കോല്‍ സംഘടിപ്പിച്ച് അതിന്റെ ഡ്യൂപ്‌ളിക്കേറ്റ് കീ ഉണ്ടാക്കിയെടുത്തു. തുടര്‍ന്ന് മോഷണസംഘത്തെ കാര്യങ്ങള്‍ പറഞ്ഞേല്പിച്ച ശേഷം ഷെബിന്‍ വീട്ടുകാര്‍ക്കൊപ്പം സിനിമയ്ക്കും പോയി. മോഷണം ചെയ്‌തെടുത്ത തുക സംഘം പിന്നീട് പങ്കിട്ടെടുത്തു. ഇതില്‍ ഷെബിന്‍ എടുത്ത തുക പൊലീസ് കണ്ടെടുത്തിട്ടുമുണ്ട്.

മോഷണം നടന്നത് പണം മാത്രമായിരുന്നുവെന്നും കണ്ടെത്തി. സിനിമാ തിയേറ്ററിലെത്താന്‍ ശ്രാവണ്‍ അല്പം വൈകിയതിനാല്‍ അയാളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. എന്നാല്‍ അയാളെ ചോദ്യം ചെയ്തതോടെ ശ്രാവണല്ല, മോഷണത്തിന് പിന്നിലെന്ന് തെളിഞ്ഞു. മാത്രമല്ല, ഷെബിനിന്റെ സംഘത്തെക്കുറിച്ചും സൂചന ലഭിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഷെബിനിന്റെ പങ്ക് വെളിപ്പെട്ടത്. ഇതിനിടെ കരുപ്പോട്ടി സജിയെ പൊലീസ് പിടികൂടിയതോടെ ഷെബിനിന്റെ പങ്ക് പൂര്‍ണമായി വെളിപ്പെടുകയും ചെയ്തു. ഷെബിന്‍ പൊലീസ് മുമ്പാകെ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇയാളും സംഘവും ഈ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു. അതുവഴി ഷെബിന്‍ വീടിന്റെ താക്കോല്‍ സംഘടിപ്പിച്ച് അതിന്റെ ഡ്യൂപ്‌ളിക്കേറ്റ് കീ ഉണ്ടാക്കിയെടുത്തു. തുടര്‍ന്ന് മോഷണസംഘത്തെ കാര്യങ്ങള്‍ പറഞ്ഞേല്പിച്ച ശേഷം ഷെബിന്‍ വീട്ടുകാര്‍ക്കൊപ്പം സിനിമയ്ക്കും പോയി. മോഷണം ചെയ്‌തെടുത്ത തുക സംഘം പിന്നീട് പങ്കിട്ടെടുത്തു. ഇതില്‍ ഷെബിന്‍ എടുത്ത തുക പൊലീസ് കണ്ടെടുത്തിട്ടുമുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actress, Iniya, House, Robbery, Police, Case, Arrested.

No comments:
Post a Comment