Latest News

ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്

ഉദുമ: ഉദുമ കെ.എസ്.ഇ.ബി. ഫീഡര്‍ പരിധിയില്‍ നിരന്തരം വൈദ്യുതി മുടങ്ങുന്നതിനെതിരെ പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള കെ.എസ്.ഇ.ബി.യുടെയും പോലീസിന്റെയും ശ്രമം അപലപനീയമാണെന്ന് ഉദുമ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. 

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ടി.കെ. അസീബ് അധ്യക്ഷത വഹിച്ചു. ഹാരിസ് അങ്കക്കളരി സ്വാഗതം പറഞ്ഞു. 

കരീം കുണിയ, എം.എ.നജീബ്, ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, പാലാട്ട് അബ്ദുല്‍ റഹ്മാന്‍, ഖാദര്‍ കാത്തിം, അബൂബക്കര്‍പാറയില്‍, ഹാരിസ് തൊട്ടി സംസാരിച്ചു.
ഭാരവാഹികള്‍: ടി.കെ. അസീബ് (പ്രസി.), അഷ്‌റഫ് പൊയ്യയില്‍, ഷരീഫ് പാക്യാര, നജീബ് കോട്ടപ്പാറ (വൈ.പ്രസി.), ഹാരിസ് അങ്കക്കളരി (ജന.സെക്ര.), ബി.പി. ഖാദര്‍, അനീസ്, അബ്ദുല്‍ റഹ്മാന്‍ (സെക്ര.), ആബിത് മാങ്ങാട് (ട്രഷ.)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.