Latest News

ഉദുമ വൈദ്യുതി സെക്ഷന്‍ ഓഫീസ് അക്രമിച്ച കേസില്‍ 5 പേര്‍ അറസ്റ്റില്‍

ഉദുമ: ഉദുമ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ കയറി ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേരെ ബേക്കല്‍ പൊലീസ് അറസ്റ്റുചെയ്തു. പാലക്കുന്ന് കോട്ടിക്കുളം സ്വദേശികളായ റഹ്മത്തുള്ള, സാദിഖ് അലി, മൊയ്തീന്‍, മുഹമ്മദ് ഇക്ബാല്‍, ഷംസീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ശക്തമായ കാറ്റിലും മിന്നലിലും സെക്ഷന്‍ പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചിരുന്നു. ജീവനക്കാര്‍ കുറവായതിനാല്‍ എല്ലായിടത്തുമെത്തി നന്നാക്കാനായില്ല. ഇതിനിടെയായിരുന്നു അക്രമം.

അതിനിടെ ദിവസങ്ങളോളം വൈദ്യുതി തടസ്സപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്ത കെ.എസ്.ഇ.ബി ജീവനക്കാരെ ചോദ്യം ചെയ്ത ഉപഭോക്താക്കളെ കളളക്കേസില്‍ കുടുക്കുകകയാണുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kseb, udma

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.