Latest News

പീഢനശ്രമക്കേസിലെ പ്രതിക്ക്‌ മര്‍ദ്ദനം: അഞ്ച്‌ പേര്‍ക്കെതിരെ കേസ്‌

രാജപുരം: പന്ത്രണ്ടുകാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന്‌ ലൈംഗികമായി പീഢിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നാല്‍പ്പതുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചോളം പേര്‍ക്കെതിരെ രാജപുരം പോലീസ്‌ കേസെടുത്തു.

ബളാന്തോട്‌ ചാമുണ്ടിക്കുന്നിലെ ജയ പ്രകാശിന്റെ (40) പരാതിയിലാണ്‌ കേസ്‌. ഓട്ടമലയിലെ പന്ത്രണ്ടുകാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ്‌ അന്വേഷണത്തെ തുടര്‍ന്ന്‌ ഒളിവില്‍ കഴിയുകയായിരുന്ന ജയപ്രകാശിനെ നാട്ടുകാരില്‍ ചിലര്‍ പിടികൂടുകയും ഇതിനിടയില്‍ പ്രതിക്ക്‌ വടികൊണ്ട്‌ തലക്കടിയേല്‍ക്കുകയും ചെയ്‌തു.

വിവരമറിഞ്ഞെത്തിയ പോലീസ്‌ കസ്റ്റഡിയിലെടുക്കുമ്പോള്‍ ജയപ്രകാശ്‌ അടിയേറ്റ്‌ അവശനിലയിലായിരുന്നു.ജയപ്രകാശിനെ പോലീസ്‌ തന്നെയാണ്‌ ജില്ലാശുപത്രിയിലെത്തിച്ചത്‌.
തലക്കേറ്റ പരിക്ക്‌ മാരകമായതിനാല്‍ ജയപ്രകാശിനെ വിദഗ്‌ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകണമെന്നാണ്‌ ജില്ലാശുപത്രിയിലെ ഡോക്‌ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രതി സുഖം പ്രാപിച്ചാല്‍ മാത്രമേ പോലീസിന്‌ അറസ്റ്റ്‌ രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.