കാസര്‍കോട്: മൊഗ്രാല്‍ മൈമൂന്‍ നഗറിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്തതായി സംശയിച്ച 24 പവന്‍ സ്വര്‍ണവും 3,525 രൂപയും വീടിന്റെ തൊട്ടടുത്ത മുറിയിലെ അലമാരയില്‍ കണ്ടെത്തി. ഗള്‍ഫുകാരന്‍ മുഹമ്മദ് മുനീറിന്റെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണമാണ് തൊട്ടടുത്ത മുറിയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയാണ് മുനീറിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. മുനീറിന്റെ ഭാര്യ അര്‍ഫാനയെ മുടിക്ക് പിടിച്ച് തള്ളിയിട്ടാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. മോഷ്ടാവിന്റെ കൈയ്യില്‍ നിന്നും ആറ് പവനോളം സ്വര്‍ണം വീട്ടിനകത്ത് വീഴുകയും ചെയ്തിരുന്നു. മുനീറിന്റെ മാതാവ് ആഇശ കിടന്ന മുറിയിലെ ഷെല്‍ഫിലായിരുന്നു ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ഷെല്‍ഫ് പൊളിച്ച നിലയിലായിരുന്നു. മുഖത്ത് സ്‌പ്രേ അടിച്ച് ആഇശയെ മയക്കി കിടത്തിയാണ് അലമാര തുറന്നതെന്നാണ് സംശയം. സ്വര്‍ണവുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മോഷ്ടാവ് ബാത്ത്‌റൂമില്‍ പോകാന്‍ എഴുന്നേറ്റ അര്‍ഫാനയുടെ മുന്നില്‍ പെടുകയും ഇതിനിടയില്‍ ഇവരെ തള്ളിയിട്ട് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ ആദ്യം പോലീസില്‍ മൊഴി നല്‍കിയത്.
മോഷണം നടന്നതിനെ തുടര്‍ന്ന് വീടും പരിസരവും പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് കൊണ്ടുപോയതായി കരുതിയിരുന്ന സ്വര്‍ണാഭരങ്ങള്‍ തൊട്ടടുത്ത മുറിയിലെ അലമാരയില്‍ കണ്ടെത്തിയത്. സ്വര്‍ണം തിരിച്ചു കിട്ടിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി പിന്‍വലിച്ചതായി കുമ്പള സി.ഐ പറഞ്ഞു.

Keywords: Kasaragod, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Robbery, Mogral

No comments:
Post a Comment