Latest News

വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ തോക്ക് കൈമാറുന്നതിനിടെ വെടിപൊട്ടി

കാസര്‍കോട്: സ്റ്റേഷന്‍ കാവലിലുണ്ടായിരുന്ന പോലീസുകാരന്‍ പകരം ജോലിക്കു വന്നയാള്‍ക്ക് തോക്ക് കൈമാറുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി.

രാവിലെ എട്ടുമണിയോടെ സെന്‍ട്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ പകരം വന്നയാള്‍ക്കു തോക്ക് കൈമാറിയപ്പോഴാണ് വെടിപൊട്ടിയത്. സ്റ്റേഷന്റെ ചുവരിനും മേശയ്ക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. സ്റ്റേഷന്റെ സെല്ലിനു മുന്നില്‍വെച്ചായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് പിടിച്ചുകൊണ്ടുവന്നയാളും സെല്ലിനു മുമ്പിലുണ്ടായിരുന്നു.

പാറാവ് ഡ്യൂട്ടി മാറുമ്പോള്‍ ആയുധം പരിശോധിക്കണമെന്നാണ് നിയമം. ഇതനുസരിച്ച് ജോലിക്കുവന്ന പോലീസുകാരന്‍ പരിശോധിക്കാനായി ഉറയില്‍നിന്ന് പിസ്റ്റള്‍ പുറത്തെടുക്കുന്നതിനിടെ അബദ്ധത്തില്‍ കാഞ്ചിയില്‍ കൈയമര്‍ന്നതാണു പ്രശ്‌നമായത്. വിവിധ കേസുകളിലായി സ്റ്റേഷനു പുറത്ത് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളിലൊന്നിന്റെ ടയര്‍ പൊട്ടിയതാണെന്നാണ് മറ്റു പോലീസുകാര്‍ ആദ്യം കരുതിയത്.

സംഭവത്തെക്കുറിച്ച് ഡിവൈ.എസ്.പി.യില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു ലഭിച്ചാല്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു.

Keywords: Kasaragod, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Police Station.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.