നീലേശ്വരം: നീലേശ്വരം ചാത്തമത്ത് ബി ജെ പി പ്രവ ര്‍ത്തകനെ സി പിഎമ്മുകാര്‍ എന്ന് കരുതുന്നവര്‍ ആക്രമിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി ബി ജെ പിക്കാര്‍ സി പി എം നഗരസഭാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരുടെ വീടുകള്‍ ആക്രമിച്ചു.
മൊബൈല്‍ ടവര്‍ ജീവനക്കാരന്‍ ചാത്തമത്തെ എന്‍. കെ സുധീഷ് (26) ചൊവ്വാഴ്ച വൈകിട്ട് അക്രമിക്കപ്പെട്ടു. അടിയും കുത്തുമേറ്റ് റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്ന സുധീഷിനെ വഴിയാത്രക്കാര്‍ ദീര്‍ഘ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. തുടര്‍ന്ന് സുധീഷിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗലാപുരം എ.ജെ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു.
രാത്രി സംഘടിച്ചെത്തിയ ബി ജെ പിക്കാര്‍ നീലേശ്വരം നഗരസഭയിലെ 11ാം വാര്‍ഡ് കൗണ്‍സിലര്‍ പി.പി ലതയുടെയും 12ാം വാര്‍ഡ് കൗണ്‍സിലര്‍ പി.വി അമ്പുട്ടി മാസ്റ്ററുടെയും സി പി എം പ്രവര്‍ത്തകരായ സുധാകരന്‍ , രഘുരാമന്‍ എന്നിവരുടേയും വീടുകള്‍ക്ക് നേരെ ആക്രമണം നടത്തി.
ചാത്തമത്ത് സി പി എം കോട്ടയില്‍ നിന്നും അടുത്തകാലത്ത് സി പി എം പ്രവര്‍ത്തകര്‍ ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു. പൊതുചടങ്ങില്‍ വെച്ച് ഇവരെ ബി ജെ പി നേതാക്കള്‍ സ്വീകരിച്ചു. ഇതുമയി ബന്ധപ്പെട്ടാണ് സുധീഷ് ആക്രമിക്കപ്പെട്ടതെന്ന് കരുതുന്നു. ചാത്തമത്തും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment