ദോഹ: പാര്‍ക്കുകളില്‍ വ്യായാമത്തിനും വിശ്രമത്തിനും എത്തുന്നവര്‍ക്ക് നമസ്കരിക്കാനായി ഇതാ സഞ്ചരിക്കുന്ന മസ്ജിദ്. കൂടുതല്‍ സമയം പാര്‍ക്കുകളില്‍ സമയം ചെലവിടുന്നവര്‍ക്ക് നമസ്കാരം സമയത്ത് നിര്‍വഹിക്കാന്‍ വേണ്ടിയാണ് ഈദ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന പള്ളി ഏര്‍പ്പെടുത്തിയത്.
മഗ്‌രിബ്, ഇശാ നമസ്കാര സമയങ്ങളിലാണ് പ്രധാനമായി വാഹനം പാര്‍ക്കിലത്തെുന്നത്. കൃത്യസമയത്ത് വാഹനത്തില്‍ നിന്ന് ബാങ്ക് മുഴങ്ങും. കഴിഞ്ഞ ആറ് മാസമായി റയ്യാന്‍ പാര്‍ക്കിലത്തെുന്ന വിശ്വാസികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു. ഇരുന്നോറോളം പേര്‍ ഇപ്പോള്‍ സ്ഥിരമായി നമസ്കാര സമയത്ത് ഇവിടെ ഏത്താറുണ്ടെന്ന് വാഹനത്തിന്‍െറ ഡ്രൈവര്‍ കൂടിയായ ഈജിപ്ത് സ്വദേശി മുസ്തഫ പറഞ്ഞു. നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഇമാമും താല്‍ക്കാലിക മസ്ജിദിനെ അനുഗമിക്കുന്നുണ്ട്.
ഒരേ സമയത്ത് പത്ത് പേര്‍ക്ക് അംഗശുദ്ധി വരുത്താന്‍ കഴിയുന്ന ജലവിതരണ സംവിധാനം വാഹനത്തിലുണ്ട്. ഹൈഡ്രോളിക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന മിനാരവും, വലിയ മൈക്കും ഇതിലുണ്ട്. ആയിരത്തോളം പേര്‍ക്ക് ഒരേ സമയം നമസ്കരിക്കാന്‍ ഉപയോഗിക്കാവുന്ന കാര്‍പെറ്റ് വാഹനത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
കൂടാതെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ജനറേറ്ററും വയര്‍ലെസ് സ്പീക്കര്‍ സിസ്റ്റവും വാഹനത്തിന്‍െറ ഇരുവശങ്ങളിലുമായി ഘടിപ്പിച്ചിരിക്കുന്നു. നമസ്കരിക്കുന്ന സ്ഥലത്തേക്ക് കൂടുതല്‍ പ്രകാശം ലഭ്യമാക്കാന്‍ മിനാരത്തിന് മുകളില്‍ നിന്ന് സ്പോട്ട് ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്.
അമേരിക്കന്‍ നിര്‍മ്മിത വാഹനമായ ജി.എം.സി രൂപമാറ്റം വരുത്തിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സൗദി അറേബ്യയിലാണ് ഇതിന്‍െറ രൂപകല്‍പന. നിര്‍മ്മാണ വൈവിധ്യം കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് വാഹനത്തിന്‍െറ രൂപമാറ്റം
ദോഹ കോര്‍ണിഷ് ഭാഗത്തും ഈ സംവിധാനം ഉടനെ ആരംഭിക്കും.
ദോഹ കോര്‍ണിഷ് ഭാഗത്തും ഈ സംവിധാനം ഉടനെ ആരംഭിക്കും.
വലിയ എല്‍.സി.ഡി സ്ക്രീന്‍ കൂടി ഉള്‍പ്പെടുത്തി പ്രഭാഷണം വീക്ഷിക്കാന്‍ കൂടി കഴിയുന്നതിന് സൗകര്യമുള്ള മറ്റൊരു വാഹനവും ദോഹയില്‍ എത്തിയിട്ടുണ്ട്. മൂന്നാമത്തെ വാഹനം സൗദിയിലെ റിയാദില്‍ നിര്‍മാണം പുരോഗമിക്കുകയാണ്.
സഞ്ചരിക്കുന്ന പള്ളി കാരണം കൃത്യ സമയത്ത് നമസ്കരിക്കാന്‍ കഴിയുന്നുവെന്ന സന്തോഷം പാര്‍ക്കുകളിലത്തെുന്ന പലരും പങ്കുവെക്കുന്നു. രാവിലെയും വൈകുന്നേരങ്ങളിലും പാര്‍ക്കുകളില്‍ സവാരിക്കിറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഈദ് ചാരിറ്റി ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment