Latest News

മുസ്ലീംലീഗ് ഉദുമ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു

ഉദുമ: രാത്രിയും പകലും നിരന്തരം വൈദ്യുതി മുടങ്ങുന്നതിനെതിരെ ഉദുമ വൈദ്യുതി സെഷന്‍ ഓഫീസില്‍ പരാതി പറയാന്‍ ചെന്ന കോട്ടിക്കുളത്തെ അഞ്ചു മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് ജയിലിലടച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമ വൈദ്യുതി സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു.

രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപരോധം 10.30 വരെ നീണ്ടുനിന്നു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. നാട്ടുകാരുടെ നികുതി പണം കൊണ്ട് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ പൊതു ജനങ്ങളുടെ പരാതി കണ്ടില്ലെന്ന് നടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഉദുമ വൈദ്യുതി ഓഫീസിനെതിരെ നിരന്തരം പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഉപഭോക്താക്കളോട് മാന്യമായി പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു.ജനറല്‍സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു. യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം കെ.എം. മുഹമ്മദലി, യൂത്ത്‌ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ.ബിഎം. ഷരീഫ്, ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി. കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മാങ്ങാട്, പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡണ്ട് ടി.കെ. ഹസീബ് തെക്കേക്കര പ്രസംഗിച്ചു. പാലാട്ട് അബ്ദുല്‍ റഹ്മാന്‍, ശരീഫ് മാങ്ങാട്, ടി.കെ. മൂസ, പാറയില്‍ അബൂബക്കര്‍, ഹംസ ദേളി, ഹാരിസ് അങ്കക്കളരി, റഹീം കാപ്പില്‍, ഖാദര്‍ കാത്തിം നേതൃത്വം നല്‍കി.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Udma, League, Electrical Section Office.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.