Latest News

മകള്‍ ഇറ്റലിയിലേക്ക് മടങ്ങിപോകുന്നതിന്റെ മനോവിഷമത്തില്‍ അമ്മ ആസിഡ് കഴിച്ച് ജീവനൊടുക്കി

ശ്രീകണ്ഠപുരം: അവധി കഴിഞ്ഞ് മകള്‍ ഇറ്റലിയിലേക്ക് മടങ്ങി പോകുന്നതിന്റെ മനോവിഷമത്തില്‍ അമ്മ ആസിഡ് കഴിച്ച് ജീവനൊടുക്കി. മടമ്പം വഞ്ഞൂരിലെ ഈലേല്‍ മാത്യൂവിന്റെ ഭാര്യ മേരി (50)യാണ് ജീവനൊടുക്കിയത്.

മേരിയുടെ മൂത്ത മകള്‍ റീന ഇറ്റലിയില്‍ നേഴ്‌സാണ്. മൂന്നു വര്‍ഷത്തിനു ശേഷം 30 ദിവസം മുമ്പ് റീന നാട്ടില്‍ എത്തിയതായിരുന്നു. അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഇറ്റലിയിലേക്ക് മടങ്ങിപോകേണ്ടതാണ്. എന്നാല്‍ ഇനി തിരിച്ചുപേണ്ടായെന്ന അഭിപ്രായമായിരുന്നു മേരിക്ക്. പക്ഷെ റീനക്കും പിതാവ് ഉള്‍പ്പെടെയുള്ള മറ്റു കുടുംബാംഗങ്ങള്‍ക്കും കുറച്ചു വര്‍ഷം കൂടി ഇറ്റലിയില്‍ ജോലി ചെയ്യണമെന്ന നിലപാടായിരുന്നു. ഇറ്റലിയിലേക്കു മടങ്ങിപോകുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു വ്യാഴാഴ്ച റീന. ഇറ്റലിയില്‍ ജോലിചെയ്യുന്ന ചിലരുടെ രക്ഷിതാക്കള്‍ റീനയുടെ കൈവശം കൊടുത്തുവിടാന്‍ വ്യാഴാഴ്ച സാധനങ്ങളുമായി എത്തിയിരുന്നു. അതോടെ മേരി അസ്വസ്ഥയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മേരി മുറിക്കകത്ത് കേറി നേരത്തെ അവിടെ എടുത്തുവച്ചിരുന്ന ആസിഡ് കുടിക്കുകയായിരുന്നു. മേരിയെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണമടയുകയായിരുന്നു.

മറ്റ് മക്കള്‍: റെനി, റീജ. മരുമക്കള്‍: ജോസ് (മടമ്പം), സന്തോഷ് (രാജപുരം), ജോജോ (കോളയാട്) സംസ്‌കാരം വെള്ളിയാഴ്ച വൈകുംന്നേരം മടമ്പം ലൂര്‍ദ് മാതാ ഫെറോന പള്ളിയില്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, kannur, Suicide.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.