കോഴിക്കോട്: രക്ഷിതാക്കളുടെ കൈ പിടിച്ച് മൂന്നുലക്ഷം വിദ്യാര്‍ഥികള്‍ ഇന്ന് ആദ്യാക്ഷരം തേടി സ്കൂളിന്‍െറ ആരവത്തിലേക്ക് ചുവടുവെക്കുമ്പോള്‍ അതില്‍ തന്‍െറ കുഞ്ഞിക്കാലുകള്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് റീതയെന്ന അഞ്ചുവയസ്സുകാരിയും ആഗ്രഹിക്കുന്നുണ്ട്.
പുത്തന്‍ ഉടുപ്പുകളോ വര്‍ണങ്ങള്‍ ചാലിച്ച പുസ്തകങ്ങളോ നിറയെ കൂട്ടുകാരോ അവള്‍ക്കില്ല.
അകം പുറം തേക്കാത്ത, ഒരു കട്ടില്‍ പോലുമില്ലാത്ത തൊഴിലിടത്തെ മുറിയുടെ വാതിലുകളിലൂടെയാണ് അവളുടെ പുറംലോകത്തേക്കുള്ള കാഴ്ചകള്‍. അമ്മ ദിനേന പണി ചെയ്തിട്ട് വേണം അവളുടെ വയറുപോലും നിറയാന്‍.

പുറത്ത് സ്കൂളിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ പഴകിയ ഉടുപ്പുകള്‍ പൊടിതട്ടിയെടുത്ത് അണിഞ്ഞ് അവള്‍ അമ്മയോട് കെഞ്ചുന്നുണ്ട്, എനിക്കും സ്കൂളില്‍ പോകണം. ചേട്ടന്‍ അമറിന്‍െറ നോട്ടുപുസ്തകങ്ങളില്‍ മുഖംപൂഴ്ത്തുന്നുണ്ട്, ആരും കാണാതെ. എന്നാല്‍, ആരോട് പറയണമെന്നോ എവിടെ പോകണമെന്നോ അമ്മ അനിതക്കും അറിയില്ല.
റീതയുടെ മാത്രമല്ല, മൂത്ത മകന്‍ അമറിന്‍െറ സ്ഥിതിയും സമാനമാണ്. നാലാംതരം വരെ അവന്‍ സോലാപൂരിലെ സ്കൂളില്‍ പഠിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ എത്തിയ ശേഷം മൂന്നു വര്‍ഷമായി അവന്‍ സ്കൂളിന്‍െറ പടവുകള്‍ കയറിയിട്ടില്ല.
അസമില്‍നിന്ന് കേരളത്തില്‍ വന്ന് ജോലിചെയ്തുകഴിയുന്ന കുടുംബങ്ങളില്‍ ഒന്നാണ് അനിതയുടേത്. കോഴിക്കോട് ചെറുവണ്ണൂരില്‍ ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിലാണ് ഇവര്‍ താമസിക്കുന്നത്.
ഭാഷയുടെ അതിരുകള്‍ താണ്ടി അന്നംതേടി വിദൂരദേശത്ത് കഴിയുന്ന ഇവര്‍ക്ക് മറ്റു പലതും പോലെ വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്നതിന്‍െറ ഉദാഹരണമാണിത്. തുച്ഛമായ കൂലിക്ക് മണിക്കൂറുകളോളം തൊഴില്‍ചെയ്ത് വൃത്തിയില്ലാത്ത പരിസരങ്ങളിലാണ് ഇവര്‍ കഴിയുന്നത്. രോഗങ്ങള്‍ക്ക് പോലും തികയില്ല, അവരുടെ നിത്യവരുമാനം. ഇതോടൊപ്പമാണ് ഇവരുടെ ഭാവിയുടെ വാതിലുകള്‍ കൂടി അടച്ച് സ്കൂളിന്‍െറ പടവുകളിലേക്ക് അവരെക്കൂടി എത്തിക്കാത്തത്.
കുട്ടികളില്ലാതെ വര്‍ഷം പ്രതി സ്കൂളുകള്‍ പൂട്ടുകയും ചിലത് തകര്‍ക്കപ്പെടുകയും കൈയേറുകയും ചെയ്യുമ്പോഴും ഇവരെ തേടി ആരും എത്തുന്നില്ല. കുട്ടികളുടെ പഠനത്തെക്കുറിച്ച് അനിത പലരോടും അന്വേഷിച്ചെങ്കിലും ഫലമില്ല. ഭാഷയാണ് പ്രധാന പ്രശ്നം. ഇവിടെ തൊഴിലാളിയായിരുന്ന ഭര്‍ത്താവ് വിളിച്ചിട്ടാണ് ഇവിടെയത്തെിയത്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം എവിടെയാണന്ന് ഒരു വിവരവും ഇല്ല. ഇനി അസമിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹമില്ല. അവിടെ ആരുമില്ല. പെണ്‍കുട്ടിയായതിനാല്‍ ജോലിയും കിട്ടില്ല. കുട്ടികളെ ഇവിടത്തെന്നെ പഠിപ്പിക്കണം. വലിയ നിലയിലാക്കി അവരിലൂടെ പുതിയ ജീവിതം കെട്ടിപ്പടുക്കണം. പക്ഷേ, ആരുണ്ട് സഹായിക്കാന്‍?
അനിതയുടെ മാത്രമല്ല, സംസ്ഥാനത്ത് കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ പൊതുസ്ഥിതി ഇതാണെന്ന് ഒയിസ്ക ഇന്‍റര്‍നാഷനലിന് കീഴില്‍ അന്യസംസ്ഥാന തൊഴിലാളി സമുദ്ധാരണ പ്രോജക്ടില്‍ ഒൗട്ട് റീഹാബിലിറ്റേഷന്‍ വര്‍ക്കറായ അജിത്ത് ഇറക്കത്തില്‍ പറയുന്നു.
അന്യസംസ്ഥാനക്കാരില്‍ ചെറിയ ശതമാനം മാത്രമേ ഇവിടെ കുടുംബമായി താമസിക്കുന്നുള്ളൂ. വിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് കാരണം. സംസ്ഥാനത്തിന്‍െറ മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനമുണ്ട് ഇന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍.
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ നടത്തിയ പഠനമനുസരിച്ച് സംസ്ഥാനത്ത് 25 ലക്ഷത്തോളം പേരുണ്ട് അന്യസംസ്ഥാനത്തു നിന്ന് വന്ന് ഉപജീവനം നടത്തുന്നവര്‍. ബംഗാള്‍-20, ബിഹാര്‍-18.1, അസം-17.28, യു.പി-14.83, ഒഡിഷ -6.67 എന്നിങ്ങനെയാണ് അനുപാതം. അവരും തേടുന്നുണ്ട്, മികച്ച വിദ്യാഭ്യാസവും ഭയാശങ്കയില്ലാത്ത ഭാവിയും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment