Latest News

പ്രണയിച്ച്‌ വിവാഹിതരായ ദമ്പതികളെ കുടുംബാംഗങ്ങള്‍ തലവെട്ടിക്കൊന്നു

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രേമിച്ച് വിവാഹിതരായ ദമ്പതികളെ സ്വന്തം കുടുംബാംഗങ്ങള്‍ പൊതുജനം നോക്കി നില്‍ക്കെ തലവെട്ടിക്കൊന്നു. സ്വന്തം ഇഷ്ടപ്രകാരം യുവതി പങ്കാളിയെ തിരഞ്ഞെടുത്തുവെന്നതാണ് കുറ്റം.
 
ലാഹോറില്‍ നിന്ന് നൂറു കിലോ മീറ്റര്‍ അകലെ സത്ര ഗ്രാമത്തിലെ മുവാഫിയ ബീബി (23), തൊട്ടടുത്ത ഗ്രാമമായ ഹസനാബാദിലെ സജ്ജാദ് അഹമ്മദ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 18ാം തീയതിയാണ് മുവാഫിയ വീട്ടുകാരുടെ ഇഷ്ടത്തിനെതിരായി സജ്ജാദിനൊപ്പം ഇറങ്ങിപ്പോയി വിവാഹം രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം ഇവര്‍ ഹസനാബാദില്‍ തിരിച്ചെത്തിയതറിഞ്ഞ് മുവാഫിയയുടെ അച്ഛനുള്‍പ്പെട്ട ബന്ധുക്കളുടെ സംഘം സജ്ജാദിന്റെ വീട് ആക്രമിച്ച് ദമ്പതികളെ തെരുവിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. കൈയും കാലും കെട്ടിയിട്ടശേഷം നടത്തിയ മര്‍ദ്ദനത്തിനു ശേഷമായിരുന്നു തല വെട്ടിയത്. കൂടിനിന്ന ജനങ്ങളാരും അവരെ തടഞ്ഞില്ല.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബന്ധുക്കള്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.


Keywords: Pakisthan, Murder, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.