കൊണ്ടോട്ടി: വിദേശത്തുനിന്നെത്തിയ യാത്രക്കാരന്‍ തേനിലിട്ട് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 698 ഗ്രാം സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. കാസര്‍കോട് ഇവ്വലങ്ങോട് ബീരോളിക്ക വീട്ടില്‍ അബ്ദുല്‍സമദ് മുഹമ്മദലി (21)യുടെ ബാഗേജില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിലാണ് യുവാവ് വന്നത്. രണ്ട് ജാറുകളിലായി തേനിലിട്ട അണ്ടിപ്പരിപ്പിന്റെയും ഉണക്കപ്പഴങ്ങളുടെയും കൂടെ 68 കഷണങ്ങളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
യുവാവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 20,11,636 രൂപ വിലമതിക്കും.
കോഴിക്കോട് വിമാനത്താവളത്തില്‍ പലരൂപത്തിലും കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നുണ്ടെങ്കിലും േതനിലിട്ട് കൊണ്ടുവരുന്നത് ആദ്യമായാണ്. ഇലക്ട്രോണിക് ഉപകരണങ്ങളിലൊളിപ്പിച്ചും ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ചും ഗ്രീസില്‍ ചെറുതരികളാക്കിയുമെല്ലാമുള്ള സ്വര്‍ണക്കടത്ത് സ്ഥിരമായി കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടുന്നുണ്ട്.
Keywords: Kasaragod, Kerala, Karipur Airport, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ വിമാനത്തിലാണ് യുവാവ് വന്നത്. രണ്ട് ജാറുകളിലായി തേനിലിട്ട അണ്ടിപ്പരിപ്പിന്റെയും ഉണക്കപ്പഴങ്ങളുടെയും കൂടെ 68 കഷണങ്ങളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
യുവാവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 20,11,636 രൂപ വിലമതിക്കും.
കോഴിക്കോട് വിമാനത്താവളത്തില്‍ പലരൂപത്തിലും കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നുണ്ടെങ്കിലും േതനിലിട്ട് കൊണ്ടുവരുന്നത് ആദ്യമായാണ്. ഇലക്ട്രോണിക് ഉപകരണങ്ങളിലൊളിപ്പിച്ചും ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ചും ഗ്രീസില്‍ ചെറുതരികളാക്കിയുമെല്ലാമുള്ള സ്വര്‍ണക്കടത്ത് സ്ഥിരമായി കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടുന്നുണ്ട്.
No comments:
Post a Comment