
ലഖ്‌നൗ: ദസ്‌റ ആഘോഷത്തിനിടെ ഗംഗാതീരത്ത് പലയിടത്തായി 27 പേര്‍ മുങ്ങിമരിച്ചു. 12 പേരെ കാണാതായി. ഇവരും മുങ്ങിമരിച്ചതാകുമെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഉത്തര്‍പ്രദേശിലെ ഗംഗാതീരത്ത് സ്‌നാനത്തിനെത്തിയത്. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഗംഗാനദി പ്രവഹിച്ചത് ഇന്നാണെന്നാണ് വിശ്വാസം.
ഗംഗയുടെയും യമുനയുടെയും തീരത്തേക്ക് പ്രവഹിക്കുന്ന തീര്‍ത്ഥാടകരെ നിയന്ത്രിക്കുക അത്യന്തം ക്ലേശകരമാണെന്ന് പോലീസ് മേധാവി പറഞ്ഞു. പലയിടത്തും ലാത്തിച്ചാര്‍ജുണ്ടായി.
മുന്നറിയിപ്പ് വകവെയക്കാതെ നദിയിലിറങ്ങുന്നവരാണ് ദുരന്തത്തില്‍ പെടുന്നത്. മതുര, കശ്ഗഞ്ച്, ആഗ്ര, ബുദാവുന്‍ ജില്ലകളിലെ അഞ്ഞൂറിലധികം ഗട്ടുകളിലാണ് തീര്‍ത്ഥാടകര്‍ കൂട്ടമായെത്തുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Ganga River, Police.

No comments:
Post a Comment