Latest News

മകന്‍ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതി വ്യാജമെന്ന് മകള്‍

പാലാ: മദ്യലഹരിയില്‍ മകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതി വ്യാജമാണെന്ന് മകള്‍. അമ്മയുടെ ചില നടപടികളെ എതിര്‍ത്തതിന്റെ പ്രതികാരമായാണ് സഹോദരനെതിരെ പരാതി നല്‍കിയിരിക്കുന്നതെന്ന് 21കാരിയായ മകള്‍ പറഞ്ഞു. താനും സഹോദരനും അമ്മയുടെ നടപടികളെ എതിര്‍ത്തതിനെത്തുടര്‍ന്ന് വീട്ടില്‍ പലപ്പോഴും കലഹങ്ങള്‍ ഉണ്ടായെന്നും മകള്‍ പറയുന്നു.

ശനിയാഴ്ച വൈകുന്നേരമാണ് ചക്കാമ്പുഴ സ്വദേശിനിയായ വീട്ടമ്മ 25കാരനായ മകന്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്. തുടര്‍ന്ന് മകനെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മെയ് 31ന് രാത്രിയില്‍ കുളിക്കുമ്പോള്‍ കതക് തള്ളിത്തുറന്ന് അകത്തുകയറിയ മകനെക്കണ്ട് ഭയന്നോടിയെന്നും തൊട്ടടുത്ത റബ്ബര്‍ത്തോട്ടത്തില്‍ എത്തിയപ്പോള്‍ ബലാത്സംഗം ചെയ്‌തെന്നുമാണ് അമ്മയുടെ പരാതി. പിന്നീട് രണ്ടുതവണകൂടി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

Keywords: Entertainment, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Rape, Police, case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.