ലണ്ടന്‍: വയ്പുപല്ല് മോഷണ സ്ഥലത്ത് മറന്നുവച്ചത് കള്ളന് വിനയായി. പല്ലിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് മോഷ്ടാവായ സ്റ്റാന്‍ഫീല്‍ഡ് എന്ന മുപ്പത്തെട്ടുകാരനെ പൊക്കി അകത്താക്കി. പടിഞ്ഞാറന്‍ യോര്‍ക്ക്‌ഷെയറിലായിരുന്നു സംഭവം.
മോഷണത്തിനെത്തിയ സ്ഥലത്തെ ഫ്രിഡ്ജിലുണ്ടായിരുന്ന ഐസ്‌ക്രീമും ബിയറും രുചിക്കുന്നതിനു വേണ്ടിയാണ് സ്റ്റാന്‍ഫീല്‍ഡ് പല്ലുകള്‍ ഊരിവച്ചത്. രുചി ശരിക്കും ആസ്വദിക്കണമെങ്കില്‍ വയ്പു പല്ലുകള്‍ മാറ്റിയേ പറ്റൂ എന്ന പക്ഷക്കാരനായിരുന്നു മയക്കുമരുന്നിന്റെ അടിമ കൂടിയായ സ്റ്റാന്‍ഫീല്‍ഡ്. രുചി ആവോളം ആസ്വദിച്ച അയാള്‍ പക്ഷേ, ഊരിവച്ച പല്ലുകള്‍ തിരിച്ചെടുക്കാന്‍ മറന്നു.
മോഷണ സ്ഥലത്ത് പല്ലുകള്‍ കണ്ട കെട്ടിട ഉടമ വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. അവരെത്തി പല്ലു പരിശോധിച്ചു ഉടമയെ കണ്ടെത്താനായി ശ്രമം. അതില്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ സ്റ്റാന്‍ഫീല്‍ഡിനെ പൊക്കി അകത്താക്കി. ഇയാളുടെ വിചാരണ ആരംഭിച്ചു.
Keywords: Entertainment, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Robbery, world news.
മോഷണത്തിനെത്തിയ സ്ഥലത്തെ ഫ്രിഡ്ജിലുണ്ടായിരുന്ന ഐസ്‌ക്രീമും ബിയറും രുചിക്കുന്നതിനു വേണ്ടിയാണ് സ്റ്റാന്‍ഫീല്‍ഡ് പല്ലുകള്‍ ഊരിവച്ചത്. രുചി ശരിക്കും ആസ്വദിക്കണമെങ്കില്‍ വയ്പു പല്ലുകള്‍ മാറ്റിയേ പറ്റൂ എന്ന പക്ഷക്കാരനായിരുന്നു മയക്കുമരുന്നിന്റെ അടിമ കൂടിയായ സ്റ്റാന്‍ഫീല്‍ഡ്. രുചി ആവോളം ആസ്വദിച്ച അയാള്‍ പക്ഷേ, ഊരിവച്ച പല്ലുകള്‍ തിരിച്ചെടുക്കാന്‍ മറന്നു.
മോഷണ സ്ഥലത്ത് പല്ലുകള്‍ കണ്ട കെട്ടിട ഉടമ വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. അവരെത്തി പല്ലു പരിശോധിച്ചു ഉടമയെ കണ്ടെത്താനായി ശ്രമം. അതില്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ സ്റ്റാന്‍ഫീല്‍ഡിനെ പൊക്കി അകത്താക്കി. ഇയാളുടെ വിചാരണ ആരംഭിച്ചു.

No comments:
Post a Comment