തിരുവനന്തപുരം: കരമന മരുതൂര്‍ക്കടവില്‍ സീരിയല്‍ നടി സ്വാതിയുടെ വീട് കുത്തിത്തുറന്ന് 5 പവന്റെ ആഭരണങ്ങള്‍ കവര്‍ന്നു. വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് സംഭവം. സ്വാതിയും വീട്ടുകാരും സിനിമ കാണാന്‍ പോയി മടങ്ങി വന്നപ്പോഴാണ് വീട് കുത്തിത്തുറന്നതായി കണ്ടെത്തിയത്. പിതാവായ റിട്ട. കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ഷാഹുല്‍ ഹമീദ് വാടകയ്‌ക്കെടുത്ത വീടാണിത്. പുറത്ത് രണ്ട് പൂട്ടുകളിട്ട് പൂട്ടിയിരുന്നെങ്കിലും രണ്ട് പൂട്ടും അറുത്ത് മാറ്റി കള്ളന്‍ അകത്ത് കടന്ന് മോഷണം നടത്തിയെന്നാണ് ഷാഹുല്‍ ഹമീദ് കരമന പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
വെള്ളിയാഴ്ച രാവിലെ പൊലീസെത്തി വിശദമായി പരിശോധന നടത്തിയെങ്കിലും പൂട്ട് അറുത്ത് മാറ്റിയതിന്റെ ലക്ഷണങ്ങള്‍ കാണാനില്ലായിരുന്നു. ഇതോടെ വീട്ടുടമയുടെ മൊഴിയില്‍ പൊലീസിന് സംശയമുണ്ട്. ഏതായാലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Actress, House, Robbery, Police, Case

No comments:
Post a Comment