Latest News

ദേശീയപതാകയെ അവഹേളിച്ചെന്ന ആരോപണത്തില്‍ മല്ലികാ ഷെരാവത്തിനെതിരെ കേസ്

ദേശീയപതാകയെ അവഹേളിച്ചെന്ന ആരോപണത്തില്‍ ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെതിരെ കേസ്. മല്ലികയുടെ ഏറ്റവും പുതിയ ചിത്രമായ ഡേട്ടി പൊളിറ്റിക്‌സിന്റെ പ്രൊമോ പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. പോസ്റ്ററില്‍ ത്രിവര്‍ണപതാക വസ്ത്രമായി അണിഞ്ഞ് ചുവന്ന ബീക്കണ്‍ ലൈറ്റുള്ള കാറിലിരിക്കുന്ന മല്ലികയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. രാജസ്ഥാന്‍ അസംബ്ലിയാണ് പോസ്റ്ററിന്റെ പശ്ചാത്തലത്തിലുള്ളത്.

24കാരനായ നിയമവിദ്യാര്‍ത്ഥി സുമിത് കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ് നേഹ പല്ലിവലിനും നടി മല്ലികാ ഷെരാവത്തിനും സംവിധായകന്‍ കെ.സി ബൊക്കാഡിയയ്ക്കുമെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് വിദേശ ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കുന്ന മല്ലികയുടെ പക്കല്‍ നിന്നും ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പരാതിക്കാരനായ സുമിത് അറിയിച്ചു. രാജസ്ഥാനിലെ ഭന്‍വാരി ദേവി കേസിനെ ആസ്പദമാക്കിയാണ് ഡേട്ടി പൊളിറ്റിക്‌സ് ഒരുങ്ങുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bollywood Actress, Mallika Sherawath, Case


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.