തിരുവനന്തപുരം : എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്ക് എതിരായ കേസില്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ മൊഴി നല്‍കി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സരിത മൊഴി നല്‍കിയത്. സി.ആര്‍.പി.സി ചട്ടം 164 പ്രകാരം രഹസ്യമായാണ് സരിത മൊഴി നല്‍കിയത്. കോടതി മുറിയില്‍ നിന്നും അഭിഭാഷകരെയും ജീവനക്കാരെയും പുറത്തിറക്കിയശേഷമാണ് മജിസ്‌ട്രേറ്റ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.
എ.പി അബ്‌ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സോളാര്‍ കേസ് പ്രതി സരിതാ എസ്. നായര്‍ . പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍തന്നെയാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നതെന്നും മൊഴി നല്‍കിയ ശേഷം സരിത മാധ്യമങ്ങളോട് പറഞ്ഞു. അബ്‌ദുള്ളക്കുട്ടി നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും തന്റെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നും സരിത കോടതി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹോട്ടലിലേയ്‌ക്ക് വിളിപ്പിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്‌തുവെന്നും പരാതിയില്‍ വ്യക്‌തമാക്കിയിരുന്നു.
അബ്‌ദുള്ളക്കുട്ടിയ്‌ക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഇത് എട്ടാം തവണയാണ് മൊഴി നല്‍കാനായി സരിതയ്‌ക്ക് കോടതി സമയം അനുവദിക്കുന്നത്. അവസാനമായി മെയ് 29 ന് സമയം അനുവദിച്ചപ്പോഴും ആരോഗ്യപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സരിത ഒഴിവായിരുന്നു. ഇതിനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. എട്ടാം തവണ സമയം അനുവദിച്ചിട്ടും മൊഴി നല്‍കാന്‍ എത്താത്തപക്ഷം കേസിലെ എഫ്‌ഐആര്‍ ഉള്‍പ്പെടെ റദ്ദാക്കുമെന്നും അതോടെ കേസ് ഇല്ലാതാകുമെന്നും കോടതി കഴിഞ്ഞ തവണ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനൊപ്പം സരിത ഇന്ന് കോടതിയിലെത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Saritha S Nair, Abdulla Kutty

No comments:
Post a Comment