പെരിന്തല്‍മണ്ണ: പഴയ മൊബൈല്‍ഫോണുമായി കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്‍െറ തൊണ്ടയില്‍ കുടുങ്ങിയ ലോഹഭാഗം പുറത്തെടുത്തു. പാലക്കാട് പുലാപ്പറ്റ കുണ്ടന്‍ചോല കണ്ണന്‍െറയും ശോഭനയുടെയും 11 മാസം പ്രായമുള്ള മകള്‍ താരികയുടെ തൊണ്ടയിലാണ് മൊബൈല്‍ ഫോണിന്‍െറ സിം കാര്‍ഡ് ലോക്കിങ് സിസ്റ്റം കുടുങ്ങിയത്.
പെരിന്തല്‍മണ്ണ അസന്‍റ് ഇ.എന്‍.ടി ആശുപത്രിയില്‍നിന്നാണ് കുട്ടിയുടെ തൊണ്ടയില്‍ തുളച്ചുകയറിയ ലോഹഭാഗം പുറത്തെടുത്തത്.
സീനിയര്‍ ഇ.എന്‍.ടി കണ്‍സള്‍ട്ടന്‍റ് ഡോ. അനുരാധ വര്‍മ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷബീര്‍ അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Malappuram News


No comments:
Post a Comment