Latest News

യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച യുവാവിനെ കോടതി വെറുതെ വിട്ടു

തലശ്ശേരി: വീട്ടില്‍ യുവതി തനിച്ചുള്ളപ്പോള്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. ആറളം ആശ്രമ ജംഗ്ഷനിലെ ചെറുവിള പുത്തന്‍ വീട്ടില്‍ സുരേഷ് കുമാര്‍ എന്ന ശ്രുതി (28)യെയാണ് ആവശ്യമായ തെളിവില്ലെന്ന കാരണത്താല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.വര്‍ഗ്ഗീസ് കുറ്റവിമുക്തനാക്കിയത്.

2009 ഏപ്രില്‍ രണ്ടിന് പകല്‍ 11മണിക്കാണ് കോസിനാസ്പദമായ സംഭവം. പെണ്‍ക്കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ അന്നത്തെ മട്ടന്നൂര്‍ മജിട്രേട്ട് ഷിബു, പെണ്‍ക്കുട്ടിയെ പരിശോധിച്ച തലശ്ശേരി ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍ ഗിരിജാ ദേവി, കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയ സി.ഐ:പി.തമ്പാന്‍ എന്നിവരെയും പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ പി.ടി.ആന്റെണി കോടതിയില്‍ ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Police, Case, Court.












































No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.