Latest News

ആഫ്രിക്കന്‍ കരുത്തിനെ കീഴടക്കി കൊളംബിയക്ക് തകര്‍പ്പന്‍ ജയം

ബ്രസീലിയ: ഐവറി കോസ്റ്റിന്‍െറ ആഫ്രിക്കന്‍ കരുത്തിനെ കീഴടക്കി കൊളംബിയക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ് സിയില്‍ നടന്ന കടുത്ത പോരാട്ടത്തില്‍ 2-1ന്‍െറ ജയവുമായി കൊളംബിയ പ്രീക്വാര്‍ട്ടര്‍ സാധ്യത ശക്തമാക്കി. 

ജെയിംസ് റോഡ്രിഗസ്, ക്വിന്‍േറരോ എന്നിവര്‍ കൊളംബിയക്കുവേണ്ടി വലകുലുക്കിയപ്പോള്‍ ഗെര്‍വീന്യോയാണ് ഐവറി കോസ്റ്റിനു വേണ്ടി വലകുലുക്കിയത്.
ആഫ്രിക്കന്‍ മെയ്ക്കരുത്തും, ലാറ്റിനമേരിക്കയുടെ ചടുലതയും മാറ്റുരച്ച അങ്കത്തില്‍ രണ്ടാം പകുതിയിലായിരുന്നു കളി കളംവാണത്. ആദ്യ മത്സരത്തില്‍ ജയിച്ച ഇരുവരും കരുതലോടെയായിരുന്നു പന്തുതട്ടിത്തുടങ്ങിയതെങ്കിലും ആദ്യപകുതിയില്‍ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ കളമുണര്‍ന്നതോടെ കൊളംബിയന്‍ ആക്രമണത്തില്‍ ഐവറി കോസ്റ്റിന്‍െറ ഗോള്‍മുഖം നിരന്തരം പ്രകമ്പനംകൊണ്ടു. ഗ്വിറ്ററസും യുവാന്‍ ക്വിന്‍െറരോയും നടത്തിയ ആക്രമണത്തിലൂടെ കൊളംബിയ ഐവറി ഗോള്‍മുഖത്ത് അവസരങ്ങള്‍ തുറന്നെങ്കിലും ഭാഗ്യം തുണച്ചില്ല.
63ാം മിനിറ്റിലാണ് ആദ്യമായി വലകുലുങ്ങുന്നത്. കോര്‍ണര്‍കിക്കിലൂടെ പറന്നുവന്ന പന്ത് ജെയിംസ് റോഡ്രിഗസ് വെടിയുണ്ട കണക്കേ ഉതിര്‍ത്ത ഹെഡ്ഡറിലൂടെ ആഫ്രിക്കന്‍ ടീമിന്‍െറ ഗോള്‍ കീപ്പര്‍ ബാരി കോപയെ കഴ്ചക്കാരനാക്കി വലയിലത്തെിച്ചു. സ്റ്റാര്‍ സ്ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബെ പകരക്കാരനായി കളത്തിലത്തെിയതിനു പിന്നാലെയായിരുന്നു കൊളംബിയയുടെ ആദ്യ ഗോള്‍. തൊട്ടടുത്ത മിനിറ്റില്‍ സാലോമന്‍ കാലുവും ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ ഐവറി കോസ്റ്റിന്‍െറ ആക്രമണത്തിന് മൂര്‍ച്ച കൂടുകയായിരുന്നു. എന്നാല്‍, പ്രതിരോധത്തിലെ പിഴവില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച ക്വിന്‍െറരോ കൊളംബിയയുടെ രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി.
രണ്ട് ഗോളിന് പിന്നില്‍ നിന്ന ആഫ്രിക്കന്‍ കാട്ടാനക്കൂട്ടം സടകുടഞ്ഞെഴുന്നേറ്റതോടെ കൊളംബിയന്‍ ഗോള്‍മുഖത്തായി പിന്നീട് കൂട്ടക്കുരുതികള്‍. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് 73ാം മിനിറ്റില്‍ തന്നെ കാര്യവും കണ്ടു. ഇടതു വിങ്ങിലൂടെ കുതിച്ച ഗെര്‍വീന്യോയുടെ മിടുക്ക്.
മൂന്ന് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് മുന്നേറിയ താരം ഗോളിയെയും കബളിപ്പിച്ച് ഷോട്ടുതിര്‍ക്കുമ്പോള്‍ ലോകകപ്പിലെ സുന്ദര ഗോളുകളിലൊന്നായി. തുടര്‍ന്നുള്ള മിനിറ്റുകളില്‍ പൊരുതിയെങ്കിലും ഐവറിക്ക് സമനില നേടാന്‍ കഴിഞ്ഞില്ല.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.