Latest News

ഗ്രീസ് പ്രതിരോധത്തില്‍ ജപ്പാന്‍ തെന്നിവീണു.

നാറ്റാള്‍: ഗ്രീസ് പ്രതിരോധത്തില്‍ ഏഷ്യന്‍ പ്രതീക്ഷയായ ജപ്പാന്‍ തെന്നിവീണു. പത്തുപേരുമായി സമുറായികളുടെ ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിച്ച ഗ്രീസ് വിജയത്തോളം പോന്ന സമനില പിടിച്ചുവാങ്ങി. ഗ്രൂപ്പ് സി യില്‍ അവസാനക്കാരായ ജപ്പാനും ഗ്രീസും തമ്മിലെ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.

ഗ്രീസ് പ്രതിരോധ നിരയും ഗോളി ഒറസ്റ്റിസുമാണ് ജപ്പാന്റെ ആക്രമണങ്ങളെ പിടിച്ചുകെട്ടിയത്. ഗോളെന്നുറച്ച ഒന്നിലേറെ അവസരങ്ങള്‍ ഒറസ്റ്റിസ് തട്ടിയകറ്റി. എന്നാല്‍ ലക്ഷ്യബോധമില്ലാത്ത മുന്നേറ്റനിരയും ജപ്പാന് വിനയായി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹോണ്ടയടക്കം മുന്നേറ്റ നിരക്കാര്‍ നിരവധി സുവര്‍ണാവസരങ്ങള്‍ പാഴാക്കുകയും ചെയ്തു.

ആദ്യപകുതിയില്‍ കസ്റ്ററാസ് രണ്ട് മഞ്ഞകാര്‍ഡ് കണ്ട് പുറത്തുപോയശേഷം സമനിലക്കായി കളിച്ച ഗ്രീസ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. സ്വന്തം പോസ്റ്റില്‍ ഗോള്‍ വീഴാതെ കാക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ കൂടുതല്‍ സമയവും ഗ്രീസിന്റെ പകുതിയിലാണ് കളി നടന്നത്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.